ക്വീൻസ്ലാന്റ് യൂണിവേഴ്സിറ്റിയുടെ കൊവിഡ് വാക്സിൻ അടുത്ത ജൂലൈ മുതൽ ലഭ്യമായേക്കും; ആദ്യ പരീക്ഷണൾ ഫലപ്രദം

കൊറോണവൈറസ് പ്രതിരോധത്തിനായി ഓസ്ട്രേലിയ വികസിപ്പിക്കുന്ന വാക്‌സിൻ 2021 ഓടെ ലഭ്യമായേക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ്‌ ഹണ്ട് അറിയിച്ചു. ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും പുറമേ ഭൂരിഭാഗം വിസകളിലുള്ളവർക്കും വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.

australia vaccine

Source: AAP Image/Dan Himbrechts

യൂണിവേഴ്‌സിറ്റി ഓഫ് ക്വീൻസ്‌ലാന്റിലെ ഗവേഷകർ വികസിപ്പിക്കുന്ന വാക്‌സിനാണ് അടുത്ത വര്ഷം പുറത്തു വന്നേക്കുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ്‌ ഹണ്ട് അറിയിച്ചത്.

V451 എന്ന പേരിലുള്ള വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം ഫലപ്രദമായിരുന്നുവെന്ന് മന്ത്രി ഗ്രെഗ്‌ ഹണ്ട് വ്യക്തമാക്കി.

പ്രായമേറിയവരിൽ നടത്തിയ വാക്‌സിൻ പരീക്ഷണം ഫലപ്രദമായിരുന്നു. കോവിഡ്-19 അപകടകരമായി ബാധിക്കാൻ സാധ്യതയുള്ള പ്രായമേറിയവരിൽ വാക്‌സിൻ ഫലപ്രദമായെന്നതിന് വളരെയധികം പ്രാധാന്യം ഉണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

CSL എന്ന മരുന്ന് നിർമാണ കമ്പനിയാണ് വാക്‌സിൻ നിർമിക്കുന്നത്. മെൽബണിലെ നിർമ്മാണകേന്ദ്രത്തിൽ നിർമിക്കുന്ന വാക്‌സിൻറെ മൂന്നാം ഘട്ട പരീക്ഷണം തുടങ്ങുന്നതിനായി റെഗുലേറ്ററി അംഗീകാരം ലഭിക്കാൻ ശ്രമിക്കുകയാണ് CSL.

ഈ വര്ഷം അവസാനത്തിന് മുൻപായി ഇത് സാധ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ കമ്പനി നടത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു.

australia vaccine
Prime Minister Scott Morrison (right) is seen during a tour of the University of Queensland Vaccine Lab in Brisbane Source: AAP Image/Darren England

ഇതൊരു അസാധാരണമായ പുരോഗതിയാണെന്നും വാക്‌സിൻ പരീക്ഷണങ്ങളെല്ലാം വിജയിച്ചാൽ 2021ൽ ഇത് ലഭ്യമാക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ഇതിനിടെ ദേശീയ വാക്‌സിനേഷൻ നയത്തിന് ദേശീയ കാബിനറ്റ് അംഗീകാരം നൽകിയതായി പ്രധാനമന്തി സ്കോട്ട് മോറിസൺ അറിയിച്ചു.

എന്നാൽ വാക്‌സിൻ നിര്ബന്ധമാക്കില്ലെന്നും ആവശ്യമുള്ളവർക്ക് ഇതെടുക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മാത്രമല്ല, ഓസ്‌ട്രേലിയൻ പൗരന്മാർക്കും പെർമനന്റ് റെസിഡന്റ്സിനും പുറമേ ഭൂരിഭാഗം വിസകളിലുള്ളവർക്കും വാക്‌സിൻ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.

കൂടാതെ ഒരു വാക്‌സിൻ സ്ട്രാറ്റജിയും ഫെഡറൽ സർക്കാർ പുറത്തുവിട്ടു. വാക്‌സിൻ എടുക്കുന്ന വ്യക്തികളുടെ നിലയും കുത്തിവയ്പ്പിന്റെ ഘട്ടങ്ങളുമെല്ലാം നിരീക്ഷിക്കാൻ ഒരു ദേശീയ സംവിധാനം ഉണ്ടാകും.

വൈറസ് ബാധിക്കാൻ കൂടുതൽ സാധ്യതകൾ ഉള്ള മൂന്ന് വിഭാഗങ്ങൾക്കായിരിക്കും വാക്‌സിൻ ആദ്യം ലഭ്യമാക്കുന്നത്. ആരോഗ്യ പ്രവർത്തകർ, ഏജ്ഡ് കെയർ ജീവനക്കാർ, അടിയന്തര വിഭാഗത്തിൽ ജോലിചെയ്യുന്നവർ, കൊറോണ ബാധിക്കാൻ കൂടുതൽ സാധ്യതകൾ ഉള്ളവർ എന്നിവർക്കാകും വാക്‌സിൻ ആദ്യം നൽകുന്നത്.

വാക്‌സിനേഷൻ ക്ലിനിക്കുകൾ, ജി പി റെസ്പിറേറ്ററി ക്ലിനിക്കുകൾ, തൊഴിലിടങ്ങൾ, ഫാർമസികൾ എന്നിവിടങ്ങളിൽ ഇവ നല്കാൻ എല്ലാ സംസ്ഥാനങ്ങളും ടെറിറ്ററികളും  കോമൺവെൽത്തുമായി ധാരണയിൽ എത്തും.

രോഗം പൊട്ടിപ്പുറപ്പെടുമ്പോൾ രോഗം കൂടുതൽ ബാധിക്കാനിടയുള്ള പ്രദേശങ്ങൾ കണ്ടെത്താനും പ്രാദേശിക-സംസ്ഥാന-ദേശീയ തലത്തിൽ വാക്‌സിനേഷൻ നൽകുന്നതും, വ്യക്തികളുടെ കുത്തിവയ്പ്പിന്റെ കാര്യങ്ങളുമെല്ലാം നിരീക്ഷിക്കാൻ ഓസ്‌ട്രേലിയൻ ഇമ്മ്യൂണൈസേഷൻ രജിസ്റ്റർ ഉപയോഗിക്കും.

യൂണിവേഴ്സിറ്റി ഓഫ് ക്വീൻസ്ലാൻറ് വികസിപ്പിക്കുന്ന വാക്‌സിൻ ഉൾപ്പെടെ വാക്‌സിൻ വിതരണത്തിനായുള്ള അഞ്ച് വ്യത്യസ്ത ഉടമ്പടികളിൽ ഓസ്ട്രേലിയ ഒപ്പ് വച്ചിട്ടുണ്ടെന്ന് ആക്ടിങ് ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു.

പ്രമുഖ മരുന്ന് നിർമ്മാതാക്കളായ ഫൈസർ (Pfizer) നടത്തുന്ന കൊവിഡ് വാക്സിൻ പരീക്ഷണം 90 ശതമാനത്തിലേറെ വിജയം കൈവരിച്ചതായി കമ്പനി അവകാശപ്പെട്ടിരുന്നു. ഈ വാക്സിൻ വിജയകരമായാൽ ഒരു കോടി ഡോസ് ലഭ്യമാക്കുന്നതിന് ഓസ്ട്രേലിയൻ സർക്കാർ കരാർ ഒപ്പുവച്ചിട്ടുണ്ട്.

കൂടാതെ ഓക്സ്ഫോർഡ് വാക്‌സിൻ, നോവവാക്സ് , കോവാക്സ് ഫസിലിറ്റി എന്നീ വാക്‌സിനുകൾ ലഭ്യമാക്കുന്നതിനും ഓസ്ട്രേലിയൻ സർക്കാർ കരാർ ഒപ്പുവച്ചിട്ടുണ്ട്. 

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. 

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.Please check the relevant guidelines for your state or territory: NSW, VictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.

 


2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now