SKIP TO MAIN CONTENT

വിദേശത്തുള്ള ഓസ്ട്രേലിയക്കാർക്ക് തിരിച്ചെത്തണമെങ്കിൽ എത്രയും വേഗം വേണമെന്ന് സർക്കാർ

കൊറോണവൈറസിനെ പ്രതിരോധിക്കാൻ കൂടുതൽ രാജ്യങ്ങൾ അതിർത്തിയടച്ചിടുന്ന സാഹചര്യത്തിൽ വിദേശത്തുള്ള ഓസ്ട്രേലിയക്കാർ രാജ്യത്തേക്ക് തിരിച്ചുവരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ എത്രയും വേഗം യാത്ര ചെയ്യണമെന്ന് വിദേശകാര്യവകുപ്പ് നിര്ദ്ദേശം നൽകി.

Qantas self-serve check-in kiosks are seen at Sydney International Airport, in Sydney, Tuesday, March 17, 2020
Qantas self-serve check-in kiosks are seen at Sydney International Airport, in Sydney, Tuesday, March 17, 2020 Source: AAP

1 min read

Published

Updated

By Evan Young



Skip to article content

ഓസ്ട്രേലിയൻ വിദേശാകാര്യ-വാണിജ്യവകുപ്പ് (DFAT) ചൊവ്വാഴ്ച രാത്രി പുറത്തിറക്കിയ യാത്രാ നിര്ദ്ദേശത്തിലാണ് വിദേശത്തുള്ള ഓസ്ട്രേലിയക്കാരോട് എത്രയും വേഗം തിരിച്ചെത്താൻ ആവശ്യപ്പെട്ടത്.

വിദേശയാത്ര ചെയ്യണമോ എന്ന കാര്യം എല്ലാവരും പുനപരിശോധിക്കണമെന്ന് വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

കൂടുതൽ രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുകയും, യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ, വിദേശയാത്രകൾ കൂടുതൽ ദുഷ്കരമാകുകയാണ്. മുൻ നിശ്ചയ പ്രകാരം തിരിച്ച് ഓസ്ട്രേലിയയിലേക്ക് എത്താൻ കഴിയണമെന്നില്ലെന്നും, അതിനാൽ യാത്രവേഗത്തിലാക്കണമെന്നുമാണ് നിർദ്ദേശം.

വിദേശത്തുവച്ച് കൊറോണവൈറസ് ബാധിക്കാൻ സാധ്യത കൂടുലായിരിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വൈസറി പുറത്തിറക്കിയിരിക്കുന്നത്.

എല്ലാ രാജ്യങ്ങളിലെയും ആരോഗ്യസംവിധാനങ്ങൾ ഓസ്ട്രേലിയയിലേതു പോലെ മികച്ചതായിരിക്കില്ല എന്നും, വിദേശികൾക്ക് മതിയായ വൈദ്യസഹായം നൽകാൻ കഴിയണമെന്നില്ല എന്നും വകുപ്പ് ചൂണ്ടിക്കാട്ടി.

ഓസ്ട്രേലിയയിലേക്ക് എത്തിക്കഴിഞ്ഞാൽ 14 ദിവസം സ്വയം ഐസൊലേഷനിൽ കഴിയേണ്ടി വരും എന്ന കാര്യവും DFAT ഓർമ്മിപ്പിക്കുന്നുണ്ട്.

As of Tuesday afternoon, only people who have recently travelled from overseas or have been in contact with a confirmed COVID-19 case and experienced symptoms within 14 days are advised to be tested.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now