ഓസ്ട്രേലിയയിൽ കൊറോണവൈറസ് മരണം 100 ആയി; അതിർത്തി തുറക്കുന്നത് സംബന്ധിച്ചുള്ള ഭിന്നത രൂക്ഷമാകുന്നു

ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 ആയി.

Anglicare’s Newmarch House aged care home in western Sydney

Anglicare’s Newmarch House aged care home in western Sydney Source: AAP

സിഡ്നിയിലെ ന്യൂ മാർച്ച് ഹൗസ് ഏജ്ഡ് കെയറിലാണ് ഒരാൾ കൂടി മരിച്ചത്.

93 വയസുള്ള സ്ത്രീ ചൊവ്വാഴ്ച രാവിലെ മരിച്ചതോടെ ഈ ഏജ്ഡ് കെയറിലെ ആകെ മരണം 19 ആയി.

രാജ്യത്തെ ആകെ മരണസംഖ്യയും ഇതോടെ 100 ആയിരിക്കുകയാണ്. ഇതിൽ 49 പേരു ന്യൂ സൗത്ത് വെയിൽസിൽ തന്നെയാണ്.

വിക്ടോറിയയിൽ 18 പേരും, ടാസ്മേനിയയിൽ 13 പേരും, വെസ്റ്റേൺ ഓസ്ട്രേലിയയിൽ ഒമ്പതു പേരും, ക്വീൻസ്ലാന്റ്, സൗത്ത് ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളിൽ നാലു പേരു വീതവും മരിച്ചു. ACTയിൽ മൂന്നു മരണമുണ്ട്.

മാർച്ച് ഒന്നിനായിരുന്നു ഓസ്ട്രേലിയയിൽ കൊറോണവൈറസ് മൂലമുള്ള ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.

ഇതുവരെ മരിച്ചതിൽ 88 പേരും എഴുപത് വയസിനു മേൽ പ്രായമുള്ളവരാണ്. ക്രൂസ് കപ്പലുകളിൽ നിന്ന് രോഗം ബാധിച്ച 29 പേരും, ഏജ്ഡ് കെയറുകളിൽ കഴിയുന്ന 26 പേരുമാണ് മരിച്ചതിൽ ഉൾപ്പെടുന്നത്.

രാജ്യത്ത് ആകെ 7059 പേർക്കാണ് ഇപ്പോൾ രോഗബാധയുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ ഒന്നോ രണ്ടോ ക്ലസ്റ്ററുകൾ കേന്ദ്രീകരിച്ചാണ് പുതിയ രോഗബാധ.

വിക്ടോറിയയിൽ ആറു പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്നു പേരും നഴ്സിംഗ് ഹോമുകളിലാണ്.

അതിർത്തി തുറക്കലിന്റെ പേരിൽ ഭിന്നത മൂർച്ഛിക്കുന്നു

സംസ്ഥാന അതിർത്തികൾ തുറക്കുന്നത് സംബന്ധിച്ച് ഫെഡറൽ സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടുതൽ രൂക്ഷമാകുകയാണ്.

അതിർത്തികൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഫെഡറൽ ടൂറിസം മന്ത്രി സൈമൺ ബർമിംഗ്ഹാം ആവശ്യപ്പെട്ടിരുന്നു.

അതിന് തയ്യാറായില്ലെങ്കിൽ ടൂറിസം മേഖലയ്ക്കുണ്ടാകുന്ന നഷ്ടം സംസ്ഥാനങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Simon Birmingham
Simon Birmingham. Source: AAP

വൈറസ്ബാധ കുറഞ്ഞെങ്കിലും ക്വീൻസ്ലാന്റ്, വെസ്റ്റേൺ ഓസ്ട്രേലിയ, സൗത്ത് ഓസ്ട്രേലിയ, ടാസ്മേനിയ എന്നീ സംസ്ഥാനങ്ങൾ അതിർത്തി നിയന്ത്രണങ്ങൾ നീക്കിയിട്ടില്ല.

എന്നാൽ ഫെഡറൽ മന്ത്രിയുടെ ആവശ്യം വെസ്റ്റേൺ ഓസ്ട്രേലിയ പ്രീമിയർ മാർക്ക് മക്ക്ഗവൻ തള്ളിക്കളഞ്ഞു.

സംസ്ഥാനത്തിന് സുരക്ഷിതമെന്ന് തോന്നുന്നിടത്തോളം അതിർത്തി നിയന്ത്രണങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ന്യൂ സൗത്ത് വെയിൽസുമായും, വിക്ടോറിയയുമായുള്ള അതിർത്തി ഇപ്പോൾ തുറക്കാനാവില്ലെന്ന് ക്വീൻസ്ലാന്റ് പ്രീമിയർ അനസ്ത്യാഷ്യ പലാഷെയും തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

The federal government's coronavirus tracing app COVIDSafe is available for download from your phone's app store.

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus.

 


2 min read

Published

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now