ഓസ്‌ട്രേലിയയിലെ ആദ്യത്തെ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു.
വിക്ടോറിയയിലാണ് ഒരാൾക്ക് കൊറോണവൈറസ് ബാധയുള്ളതായി അധികൃതർ സ്ഥിരീകരിച്ചത്.
രണ്ടാഴ്ചത്തെ സന്ദർശനത്തിനായി ചൈനയിലെ വുഹാനിലേക്ക് യാത്ര പോയതാണ് അൻപത് വയസ്സുള്ള ചൈനീസ് വംശജന് എന്ന് വിക്ടോറിയൻ ആരോഗ്യ മന്ത്രി ജെനി മിക്കാക്കോസ് പറഞ്ഞു.
ജനുവരി പത്തൊൻപതിന് വുഹാനിൽ നിന്ന് മെൽബണിൽ തിരിച്ചെത്തിയതാണ് ഇയാളെന്ന് അധികൃതർ പറഞ്ഞു.
മാറ്റിപാർപ്പിച്ചിരിക്കുന്ന ആൾക്ക് രോഗബാധക്കുള്ള ചികിത്സ നല്കിവരുന്നതായി അധികൃതർ വ്യക്തമാക്കി.
അതെ സമയം ന്യൂ സൗത്ത് വെയ്ൽസിൽ അഞ്ച് പേർ നിരീക്ഷണത്തിലാണ്. ഇതിന് പുറമെ ക്വീൻസ്ലാന്റിൽ രണ്ട് പേർ രോഗബാധ സംശയിച്ചു നിരീക്ഷണത്തിലുള്ളതായി അധികൃതർ പറഞ്ഞു.