Breaking

രണ്ടു പേരിൽ കൂടുതൽ ഒത്തുകൂടരുത്; പുറത്തിറങ്ങുന്നത് അത്യാവശ്യമുണ്ടെങ്കിൽ മാത്രം: ഓസ്ട്രേലിയയിൽ കൂടുതൽ നിയന്ത്രണം

സാമൂഹിക നിയന്ത്രണങ്ങൾ ഫലം കണ്ടു തുടങ്ങുന്നുവെന്ന സൂചനകൾക്കിടെ ഓസ്ട്രേലിയൻ സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനിച്ചു. പൊതു സ്ഥലങ്ങളിൽ രണ്ടു പേരിൽ കൂടുതൽ ഒത്തുചേരുന്നതിന് നിരോധനം പ്രഖ്യാപിച്ചു.

Prime Minister Scott Morrison.

Prime Minister Scott Morrison. Source: AAP

കെട്ടിടങ്ങൾക്കുള്ളിലും പുറത്തുമുള്ള പൊതുസ്ഥലങ്ങളിൽ   പത്തുപേർ വരെ ഒത്തുകൂടാം എന്നതായിരുന്നു ഇതുവരെ നിലനിന്ന നിയന്ത്രണങ്ങൾ. ഇത് കൂടുതൽ കർശനമാക്കാനാണ് ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചത്.

തിങ്കളാഴ്ച മുതൽ രണ്ടു പേരിൽ കൂടുതൽ പൊതുസ്ഥലങ്ങളിൽ ഒത്തുചേരാൻ പാടില്ല. കുടുംബാംഗങ്ങളോ ഒരേ വീട്ടിൽ താമസിക്കുന്നവരോ ആണെങ്കിൽ മാത്രമേ ഇതിൽ കൂടുതൽ പേർക്ക് ഒരുമിച്ച് പുറത്തു പോകാൻ കഴിയൂ.

ഔട്ട്ഡോർ ജിമ്മുകളും, കളിസ്ഥലങ്ങളുമെല്ലാം തിങ്കളാഴ്ച മുതൽ അടച്ചിടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ബൂട്ട് ക്യാംപുകളിലും പരമാവധി രണ്ടു പേർക്ക് മാത്രമേ അനുവാദമുള്ളൂ. ഫലത്തിൽ ഇത് ബൂട്ട് ക്യാംപ് ആകില്ലെന്നും, നിങ്ങൾക്കും പരിശീലകനും മാത്രമേ ഒരുമിച്ച് നിൽക്കാൻ കഴിയൂ എന്നും സ്കോട്ട് മോറിസൻ പറഞ്ഞു. 

വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനും കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

താഴെ പറയുന്ന സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങാൻ പാടില്ല:

  • അത്യാവശ്യമുള്ള സാധനങ്ങളുടെ ഷോപ്പിംഗ്
  • ഭക്ഷണസാധനങ്ങൾ വാങ്ങാൻ
  • ചികിത്സാ ആവശ്യങ്ങൾക്ക് അല്ലെങ്കിൽ അടുത്ത ബന്ധുക്കളെ സഹായിക്കാനോ അവരുടെ മരണമുൾപ്പെടെയുള്ള സാഹചര്യങ്ങളിലോ
  • വ്യായാമം ചെയ്യാൻ
  • ജോലി-പഠന ആവശ്യങ്ങൾക്ക്:  വീട്ടിലിരുന്ന് ജോലി ചെയ്യാനോ പഠിക്കാനോ കഴിയില്ലെങ്കിൽ മാത്രം.
ചില സംസ്ഥാനങ്ങളിൽ ഇത് നിയമം മൂലം നടപ്പാക്കുമെന്നും, മറ്റു ചില സംസ്ഥാനങ്ങൾ മറ്റു രീതികളിലാകും നടപ്പാക്കുക എന്നും പ്രധാനമന്ത്രിവ്യക്തമാക്കി.

അതായത്, നിങ്ങൾ പുറത്തിറങ്ങിയാൽ പരമാവധി ഒരാളെ മാത്രമേ ഒരേ സമയം നേരിൽ കണ്ട് ഇടപെടാൻ കഴിയൂ.

70 വയസിൽ പ്രായമുള്ളവർ പരമാവധി വീട്ടിൽ തന്നെയിരിക്കണമെന്നാണ് ഉപദേശമെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീർഘകാല രോഗങ്ങളുള്ള 60 വയസിനു മേൽ പ്രായമുള്ളവരും പരമാവധി വീടിനു പുറത്തിറങ്ങരുത്.

ഓസ്ട്രേലിയയിൽ രോഗബാധ കൂടുന്നതിന്റെ നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയതിനു പിന്നാലെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നു എന്ന സൂചനയുടെ പശ്ചാത്തലത്തിൽ അത് പരമാവധി പ്രയോജനപ്പെടുത്താനാണ് സർക്കാർ തീരുമാനം.
രോഗം പടരുന്ന നിരക്ക് കഴിഞ്ഞയാഴ്ച 30 ശതമാനം വരെയുണ്ടായിരുന്നത് ഇപ്പോൾ ഒമ്പത് ശതമാനമായി കുറഞ്ഞിട്ടുണ്ട്.

വിവാഹങ്ങളും മരണാനന്തര ചടങ്ങുകളും സംബന്ധിച്ച് നേരത്തേ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ നിലനിൽക്കും. വിവാഹത്തിന് പരമാവധി അഞ്ചു പേരും മരണാനന്തര ചടങ്ങുകൾക്ക് പത്തു പേരും മാത്രമേ ഒത്തുകൂടാവൂ.


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും ഇവിടെ വായിക്കാം.


Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.

 


Share

Published

Updated

By Deeju Sivadas

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
രണ്ടു പേരിൽ കൂടുതൽ ഒത്തുകൂടരുത്; പുറത്തിറങ്ങുന്നത് അത്യാവശ്യമുണ്ടെങ്കിൽ മാത്രം: ഓസ്ട്രേലിയയിൽ കൂടുതൽ നിയന്ത്രണം | SBS Malayalam