SKIP TO MAIN CONTENT

ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ TFN ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്

ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരുടെ സ്വകാര്യ വിവരങ്ങൾ ഹ്യൂമൻ റിസോഴ്സ് കമ്പനി ആയ പേജ് അപ്പ് (PageUp) ഇൽ നിന്ന് ചോർത്തപ്പെട്ടതായി സംശയിക്കുന്നു. ഉദ്യോഗാർത്ഥികളുടെ അക്കൗണ്ട് വിവരങ്ങളും, ടാക്സ് ഫയൽ നമ്പർ, സൂപ്പർ ആനുവേഷൻ തുടങ്ങിയ വിവരങ്ങളും ഇത്തരത്തിൽ ചോർത്തപ്പെട്ടിരിക്കാം എന്നാണ് പേജ് അപ്പ് വെളിപ്പെടുത്തിയിരിക്കുന്നത്.

Data breach
Source: AAP

1 min read

Published

Updated


Skip to article content

റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ, കോൾസ്, മെഡിബാങ്ക്, ഓസ്‌ട്രേലിയ പോസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾക്കായി ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്ന ഹ്യൂമൻ റിസോഴ്സ് കമ്പനിയാണ് പേജ് അപ്പ്. 190 രാജ്യങ്ങളിലായി രണ്ട് മില്യണിൽ അധികം ആളുകൾ പേജ് അപ്പിൻറെ സോഫ്റ്റ് വെയർ ഉപയോഗിക്കുന്നുണ്ട്.

പേജ് അപ്പിൻറെ ചീഫ് എക്സിക്യൂട്ടീവ് കരിൻ കാറിസ്സാണ് തങ്ങളുടെ ഡാറ്റയിൽ അനധികൃതമായ കടന്നുകയറ്റം ഉണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതേതുടർന്ന് ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെട്ടിരിക്കാം എന്നാണ് സംശയിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് കോൾസ്, തങ്ങളുടെ കരിയർ വെബ്സൈറ്റിൻറെ സേവനം താത്കാലികമായി നിർത്തലാക്കി. കൂടാതെ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഈ വെബ്സൈറ്റ് ഉപയോഗിച്ച എല്ലാ ഉദ്യോഗാർത്ഥികളും തങ്ങളുടെ സ്വകാര്യ വിവരങ്ങൾ അനധികൃതമായി ഉപയോഗിക്കപ്പെടുന്നില്ലന്ന് ഉറപ്പ് വരുത്തണമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. 

മെഡിബാങ്ക്, ഓസ്‌ട്രേലിയ പോസ്റ്റ്,ടാസ്മാനിയ സർക്കാറിന്റെ ഉദ്യോഗാർത്ഥികൾക്കായുള്ള വെബ്സൈറ്റ്, ടാസ്മാനിയ യൂണിവേഴ്സിറ്റി എന്നിവയുടെ വെബ്സൈറ്റുകളും താത്കാലികമായി സേവനം  നിർത്തലാക്കി. മുൻകരുതൽ നടപടി എന്ന നിലയിലാണ് വെബ്സൈറ്റുകൾ നിർത്തലാക്കുന്നത് എന്ന് ടാസ്മാനിയൻ സർക്കാർ പ്രതിനിധി അറിയിച്ചു.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now