Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ബാലപീഡനം: ഓസ്ട്രേലിയൻ കത്തോലിക്കാസഭയിലെ 7% വൈദികർ ആരോപണവിധേയർ എന്ന് വെളിപ്പെടുത്തൽ

ഓസ്‌ട്രേലിയൻ കത്തോലിക്കാസഭയിലെ ഏഴു ശതമാനം വൈദികർ ബാലപീഡനത്തിന് ആരോപണവിധേയരാണെന്ന് റോയൽ കമ്മീഷന്റെ പുതിയ വെളിപ്പെടുത്തൽ. ഏതാണ്ട് 4000 -ത്തിൽ പരം കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

chils sex abuse
Source: (AAP/Tracey Nearmy)

ആറ് പതിറ്റാണ്ട് നീണ്ട ലൈംഗികാരോപണങ്ങളാണ് ഇപ്പോൾ സഭ പുറത്തുവിട്ടിരിക്കുന്നത്. ഓസ്‌ട്രേലിയൻ കത്തോലിക്കാസഭയും റോയൽ കമ്മീഷനും ചേർന്ന് പുറത്തുവിട്ടതാണ് ഈ പുതിയ കണക്കുകൾ .

ഓസ്‌ട്രേലിയൻ കത്തോലിക്കാസഭയിലെ ഏഴു ശതമാനം വൈദികർക്കുമെതിരെ ബാലപീഡനത്തിന് കേസുകളുണ്ടെന്നാണ് സഭയുടെ ഈ കണക്കുകളിൽ പറയുന്നത്.

10 മതസ്ഥാപനങ്ങളിലും 75 ഓളം സഭാധികൃതരിലും സഭ നടത്തിയ സർവേയുടെ ഫലമായാണ് ഈ കണക്കുകൾ.

1950 -നും 2009 -നും ഇടയിൽ സഭയിൽ പ്രവർത്തിച്ചിട്ടുള്ള വൈദികരെയും, കന്യാസ്ത്രീകളെയും, വൈദിക പട്ടം സ്വീകരിക്കാത്തവരെയും മറ്റ് അധികൃതരെയുമാണ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഈ സർവേയിൽ നിന്നും 4,444 കുട്ടികൾ ബാലപീഡനത്തിന് ഇരയായതായാണ് ആരോപണം. ഇതിൽ 90 ശതമാനവും ശരാശരി പതിനൊന്നര വയസ്സ് പ്രായമായ ആൺകുട്ടികളാണ്. ശരാശരി പത്തര വയസ്സ് പ്രായമായ പെൺകുട്ടികളാണ് ലൈംഗികാതിക്രമത്തിനിരയായിട്ടുള്ളത്.

ബാലപീഡനത്തിന്റെ ഈ കണക്കുകൾ പരിതാപകരവും നീതീകരിക്കാനാവാത്തതുമാണ്. മാത്രമല്ല, ഇത് കത്തോലിക്കാസഭയോട് വിദ്വേഷം വളർത്താൻ കാരണമാവുമെന്നും ട്രൂത്, ജസ്റ്റിസ് ആൻഡ് ഹീലിംഗ്  കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയ ഫ്രാൻസിസ്  സുള്ളിവൻ പറഞ്ഞു. വരുന്ന മൂന്ന് ആഴ്ചകളിൽ റോയൽ കമ്മീഷനിൽ ഈ വാദം തുടരും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

 


1 min read

Published

Updated



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now