ബ്രിസ്ബൈനിലെ മൂറൂക്കയിലാണ് സംഭവം നടന്നത്. സർവീസ് നടത്തുകയായിരുന്ന ബസ്സിലേക്ക് ഇന്ധനവുമായി കയറിയ മൂന്ന് യാത്രക്കാരിൽ ഒരാൾ ഡ്രൈവർ മൻമീത് അലിഷറിനെ അപായപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് അറിയിച്ചു. മൻമീതിന്റെ ശരീരത്തിലേക്ക് ഇന്ധനമൊഴിച്ച യാത്രക്കാരൻ അദ്ദേഹത്തെ അഗ്നിക്കിരയാക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരുൾപ്പടെ 11 പേർക്ക് പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് 48 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കത്തിയമർന്നുകൊണ്ടിരുന്ന ബസിന്റെ പിൻവാതിൽ, അപകടം വകവയ്ക്കാതെ ഒരു ടാക്സി ഡ്രൈവർ തുറന്നു കൊടുത്തതാണ് യാത്രക്കാരെ രക്ഷപ്പെടാൻ സഹായിച്ചത്.
UPDATE: The scene here at Moorooka where bus caught fire. Many people watching on in horror. Paramedics treating the injured. @tennewsqld pic.twitter.com/AvQUIATtcd
സംഭവത്തിന്റെ കാരണം ഇത് വരെ വ്യക്തമായിട്ടില്ല. എന്നാൽ, ഇതിൽ ഭീകര ബന്ധത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞെന്നു പോലീസ് സൂപ്രണ്ട് ജിം കിയോഗ് പറഞ്ഞു.
മൻമീത് അലിഷറിന്റെ ദാരുണമായ മരണം ബ്രിസ്ബൈനിലെ പഞ്ചാബി സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. പഞ്ചാബി സമൂഹത്തിൽ അറിയപ്പെട്ടിരുന്ന ഗായകൻ കൂടിയായിരുന്നു കൊല്ലപ്പെട്ട മൻമീത്.
സംഭവത്തിൽ ക്വീൻസ്ലാൻഡ് ബസ് ഇൻഡസ്ടറി കൌൺസിൽ അനുശോചിച്ചു.