SKIP TO MAIN CONTENT

ബ്രിസ്ബൈനിൽ മലയാളി സഹോദരിമാർ വാഹനാപകടത്തിൽ മരിച്ചു

ബ്രിസ്ബൈനു സമീപം ഇപ്സ് വിച്ചിൽ കാറും ഗാർബേജ് ട്രക്കുമായി കൂട്ടിയിടിച്ച് രണ്ടു മലയാളി യുവതികൾ മരിച്ചു. സഹോദരിമാരായ അഞ്ജു മാത്യു (23) ആശ മാത്യു (18) എന്നിവരാണ് മരിച്ചത്.

Brisbane
Source: FB

1 min read

Published

Updated


Skip to article content

കോട്ടയം സ്വദേശികളാണ് അഞ്ജുവും ആശയും. അഞ്ജു ടുവുംബ ലൂർദ് ആശുപത്രിയിൽ നഴ്സും ആശ വിദ്യാർത്ഥിനിയുമാണ്. ഏതാനും മാസങ്ങൾക്കുമുന്പാണ് ആശ ഓസ്ട്രേലിയയിലേക്ക് എത്തിയത്. 

ഇന്നലെ രാവിലെയായിരുന്നു അപകടം. സഹോദരിയെ യാത്രയാക്കിയ ശേഷം മടങ്ങി വരുന്പോഴായിരുന്നു ഗാർബേജ് ട്രക്കുമായി കാർ കൂട്ടിയിടിച്ചത്. കാർ റോഡിൻറെ തെറ്റായ വശത്തായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്.

അപകടത്തിൽ രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now