ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്തേക്ക്; ഓസ്ട്രേലിയയെയും ലോകത്തെയും എങ്ങനെ ബാധിക്കും?

യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടനിലെ ജനങ്ങളുടെ തീരുമാനം ഓസ്ട്രേലിയയിലും കാര്യമായ ചലനങ്ങളുണ്ടാക്കും. കൂടുതൽ വായിക്കുക...

British Prime Minister David Cameron delivers a statement on the steps of 10 Downing Street on June 24, 2016 in London, England.

British Prime Minister David Cameron delivers a statement on the steps of 10 Downing Street on June 24, 2016 in London, England. Source: Getty Images

Live Results: EU Referendum (external link)
യൂറോപ്യൻ യൂണിയൻ യോഗങ്ങളിൽ ഓസ്ട്രേലിയയുടെ കണ്ണും കാതുമായിരുന്നു ബ്രിട്ടൻ
യൂറോപ്യൻ യൂണിയൻ വിടാനുള്ള ജനഹിതപരിശോധനയുടെ ഫലം ബ്രിട്ടനെ കടുത്ത പ്രതിസന്ധിയിലേക്കായിരിക്കും എത്തിക്കുക. 

29 അംഗങ്ങളുള്ള യൂറോപ്യൻ യൂണിയനിൽ നിന്ന് ഒരു രാജ്യവും ഇതുവരെ വിട്ടുപോയിട്ടില്ല. അതുകൊണ്ടു തന്നെ എന്തായിരിക്കും ഇതിൻറെ അനന്തര ഫലമെന്ന് ആർക്കും കൃത്യമായി പ്രവചിക്കാൻ കഴിയില്ല. പക്ഷേ, പൊതുവിലുള്ള വിലയിരുത്തലുകൾ ഇവയാണ്. 

ബ്രിട്ടീഷ് പൌണ്ടിൻറെ തകർച്ച

ആദ്യ ഫലസൂചനകൾ വന്നപ്പോൾ തന്നെ ഈ തകർച്ച തുടങ്ങിക്കഴിഞ്ഞു. ബ്രിട്ടൻ EU വിട്ടുപോകുകയാണെങ്കിൽ കനത്ത സാന്പത്തിക പ്രശ്നങ്ങളുണ്ടാകുമെന്ന് ലോകമെങ്ങുമുള്ള സാന്പത്തിക വിദഗ്ധർ നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. 

അതു തന്നെയാണ് ഫലം വ്യക്തമായപ്പോൾ കാണുന്നത്. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് ബ്രിട്ടീഷ് പൌണ്ട് കൂപ്പുകുത്തി. യൂറോയും ഓസ്ട്രേലിയൻ ഡോളറുമെല്ലാം ഇതിനോടൊപ്പം ഇടിഞ്ഞിട്ടുണ്ട്. 
trading.jpg?itok=oHyd_tF_&mtime=1466744034

The British Pound crashed today on the news that the Brexit vote had won. 


 

കുടിയേറ്റക്കാരുടെ ഭാവി അനിശ്ചിതത്വത്തിൽ

ബ്രെക്സിറ്റ് കാംപയിൻറെ ഏറ്റവും പ്രധാന വിഷയങ്ങളിലൊന്നായിരുന്നു കുടിയേറ്റം. യൂറോപ്യൻ യൂണിയനിലെ ജനങ്ങൾക്ക് ഏത് അംഗരാജ്യത്തും പോകുന്നതിനും ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും വിസ ആവശ്യമില്ല.  മറ്റു യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പേരാണ് ബ്രിട്ടനിൽ ജീവിക്കുന്നത്. ലക്ഷക്കണക്കിന് ബ്രിട്ടീഷുകാർ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലുമുണ്ട്. ഇവർ ഇനി എന്തു ചെയ്യും എന്നതാണ് ഏറ്റവും വലിയ ആശങ്കയാകുന്നത്.

ഡേവിഡ് കാമറൂണിൻറെ രാഷ്ട്രീയഭാവിക്ക് അവസാനം

ജനഹിതപരിശോധനയിൽ തീരുമാനം എതിരായാൽ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിൻറെ രാഷ്ട്രീയഭാവി ചോദ്യം ചെയ്യപ്പെടുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. അതുപോലെ തന്നെ സമ്മതിച്ചു. താൻ രാജിവക്കുകയാണെന്ന് കാമറൂൺ പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്നായിരിക്കും സ്ഥാനമൊഴിയുക എന്ന് വ്യക്തമാക്കിയില്ലെങ്കിലും, ഒക്ടോബർ മാസത്തോടെ രാജ്യത്ത് പുതിയ പ്രധാനമന്ത്രിയുണ്ടാകുമെന്നാണ് കാമറൂൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനു മുന്പ് രാജ്യത്തെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
20160623001267283164-original.jpg?itok=ilruuTd9&mtime=1466744270

British Prime Minister, David Cameron delivers a speech urging Britons to vote Remain in the European Union. 


 

ഓസ്ട്രേലിയയുടെ നഷ്ടം

അന്പതു കോടി ജനങ്ങളുള്ള യൂറോപ്യൻ യൂണിയൻ ഓസ്ട്രേലിയയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പങ്കാളികളിൽ ഒരാളായിരുന്നു. ബ്രിട്ടനുമായുള്ള മികച്ച ബന്ധമുപയോഗിച്ചായിരുന്നു യൂറോപ്യൻ യൂണിയനുമായും അംഗരാജ്യങ്ങളുമായും ഓസ്ട്രേലിയ പലപ്പോഴും അടുപ്പം നേടിയെടുത്തിരുന്നത്. യൂറോപ്യൻ യൂണിയൻ യോഗങ്ങളിൽ ഓസ്ട്രേലിയയുടെ കണ്ണും കാതുമായിരുന്നു ബ്രിട്ടൻ.

ഇനി, വിശ്വസ്തനായ ഒരു പങ്കാളിയില്ലാതെ ഓസ്ട്രേലിയയ്ക്ക് യൂറോപ്യൻ യൂണിയനുമായി കച്ചവടത്തിലേർപ്പെടണം.
Read More: Investors dump shares on BrexitAustralian and Asia markets drop as Britain looks set to leave the European Union, with major losses set on European and US markets.
മറ്റേത് യൂറോപ്യൻ തലസ്ഥാനത്തേക്കാളും കൂടുതൽ ഓസ്ട്രേലിയൻ നയതന്ത്രപ്രതിനിധികളുള്ളത് ലണ്ടനിലാണ്. വരും വർഷങ്ങളിൽ യൂറോപ്യൻ യൂണിയനും ഓസ്ട്രേലിയയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ചർച്ച ചെയ്ത് നടപ്പാക്കുന്നതിനും ഈ ബന്ധമായിരുന്നു ഓസ്ട്രേലിയയുടെ തുറുപ്പുചീട്ട്. ബ്രിട്ടൻറെ പുറത്തുപോക്കോടെ ഓസ്ട്രേലിയയുടെ ഭാഗം ദുർബലമാകും. 
04d57ce9-9e35-4ffd-9cab-ed6001235730_1466744654.jpeg?itok=oQ5I30kA&mtime=1466744697

Malcolm Turnbull had stated Australia had a strong interest in the UK remaining a part of the EU. 


 

ലണ്ടനിലെ ബിസിനസ് മേഖലയ്ക്ക് തിരിച്ചടി

വോട്ടെടുപ്പിന് തൊട്ടുമുന്പ് എസ് ബി എസ് ടി വിയുമായി സംസാരിക്കുന്പോൾ യൂറോപ്യൻ ഓസ്ട്രേലിയൻ ബിസിനസ് കൌൺസിലിൻറെ സി ഇ ഒ ജേസൻ കോളിൻസ് മുന്നറിയിപ്പ് നൽകിയ ഒരു കാര്യമായിരുന്നു ഇത്. നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ യൂറോപ്യൻ ആസ്ഥാനം ലണ്ടനായിരുന്നു. യൂറോപ്പിലേക്കുള്ള കൂടുതൽ ജീവനക്കാരും ലണ്ടൻ ആസ്ഥാനമായാണ് പ്രവർത്തിച്ചിരുന്നത്. ഇവർ ഇനി മറ്റു രാജ്യങ്ങളിലേക്കോ, യൂറോപ്യൻ യൂണിയൻറെ മറ്റു ഹബുകളിലേക്കോ പോകും. ഇത് ലണ്ടനെ കാര്യമായി ബാധിക്കാം..

 


Share

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service
ബ്രിട്ടൻ യൂറോപ്യൻ യൂണിയന് പുറത്തേക്ക്; ഓസ്ട്രേലിയയെയും ലോകത്തെയും എങ്ങനെ ബാധിക്കും? | SBS Malayalam