വളരെ എളുപ്പത്തിൽ, ലളിതമായ ഒരു രക്ത പരിശോധനയിലൂടെ ബ്രസ്റ് കാൻസർ നിർണയിക്കാൻ കഴിയുമെന്നാണ് ഡോ ധർമിക മിസ്‌ട്രി തെളിയിച്ചിരിക്കുന്നത്. സിഡ്‌നിയയിലെ ബി സി എ എൽ - ൽ മുതിർന്ന ശാസ്ത്രജ്ഞയാണ് ഡോ ധർമിക.
മാസത്തിലൊരിക്കൽ മുടിയിൽ ഒലിവ് എണ്ണ ഉപയോഗിച്ച് തുടങ്ങിയതാണ് ഡോ ധർമികയുടെ കണ്ടുപിടിത്തത്തിന് വഴിത്തിരിവായത്.
ബ്രസ്റ് കാൻസർ രോഗികളുടെ രക്തത്തിൽ കലർന്നിട്ടുള്ള എണ്ണയാണ് അവരുടെ മുടിയിൽ അടിയുന്നതെന്ന തിരിച്ചറിവാണ് ഡോ ധർമികയെ ഈ കണ്ടെത്തലിലേക്ക് നയിച്ചത്. അതുകൊണ്ടുതന്നെ രോഗിയുടെ രക്ത പരിശോധനയിൽ നിന്നും ബ്രസ്റ് കാൻസർ ബാധിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തിൽ കണ്ടെത്താനാവുമെന്നാണ് ഡോ ധർമിക മിസ്‌ട്രിയുടെ വിലയിരുത്തൽ.
ഒരു ജി പി ക്ലിനിക് വഴി നടത്താവുന്ന ലളിതമായ ഈ രക്ത പരിശോധന എല്ലാ സ്ത്രീകളിലേക്കും എത്തണമെന്നാണ് തന്റെ സ്വപ്നമെന്ന്, ഡോ ധർമിക പറഞ്ഞു.

Source: The Feed
നിലവിൽ ബ്രസ്റ് കാൻസർ കണ്ടെത്താനുള്ള മാമോഗ്രാഫി ടെസ്റ്റ് ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകളിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുകൾ ഏറെയാണ്. എന്നാൽ, ഈ ലളിതമായ രക്ത പരിശോധന എല്ലാ സ്ത്രീകൾക്കും എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണെന്നും ഡോ ധർമിക ചൂണ്ടിക്കാട്ടി.
നിലവിലുള്ള കണക്കു പ്രകാരം ഓസ്‌ട്രേലിയൻ സ്ത്രീകളിൽ എട്ടിലൊരാൾക്ക് ബ്രസ്റ് കാൻസർ രോഗം നിർണയിക്കപ്പെടുന്നുണ്ട്.
മെഡിക്കൽ രംഗത്ത് വഴിത്തിരിവാകാവുന്ന കണ്ടുപിടിത്തമായാണ് ആരോഗ്യ മേഖല ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ രക്ത പരിശോധന പ്രാബല്യത്തിൽ വന്നിട്ടില്ലെങ്കിലും, ആദ്യ പരീക്ഷണം 90 ശതമാനം ഫലമാണ് നൽകിയിരിക്കുന്നത്.

Source: Dr Dharmica Mistry
അടുത്ത വർഷം ഇതിന്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താനാവുമെന്നും, 2019 ഓടെ ഇത് വിപണിയിൽ ലഭ്യമാക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഡോ ധർമിക.
2016 ലെ ന്യൂ സൗത്ത് വെയിൽസ് യങ് വുമൺ ഓഫ് ദി ഇയർ അവാർഡ് ജേതാവായ ഡോ ധർമിക മിസ്‌ട്രിക്ക്, 2015 ഇൽ യുവ ശാസ്തജ്ഞക്കുള്ള അവാർഡും ലഭിച്ചിരുന്നു.