Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ബോട്ടിൽ ലൈഫ്ജാക്കറ്റ് ധരിച്ചില്ല: ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് 250 ഡോളർ പിഴ

ബോട്ടിൽ യാത്ര ചെയ്യുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന നിയമം ലംഘിച്ചതിന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളിന് 250 ഡോളർ പിഴ ചുമത്തി. ന്യൂ സൗത്ത് വെയിൽസ് ഗതാഗത വകുപ്പാണ് പിഴ ചുമത്തിയത്.

Prime Minister Malcolm Turnbull
Prime Minister Malcolm Turnbull Source: Supplied

സിഡ്നിയിലെ പോയിന്റ് പൈപ്പറിൽ സ്വന്തം വീട്ടിനടുത്തുള്ള ബീച്ചിലാണ് പ്രധാനമന്ത്രി ക്രിസ്മസ് അവധിക്കാലത്ത് ബോട്ടിംഗിനിറങ്ങിയത്. കാറ്റു നിറച്ച് ഓടിക്കുന്ന ഡിങ്കി എന്ന ചെറു റബർ ബോട്ടിൽ ഒറ്റക്കായിരുന്നു അദ്ദേഹത്തിന്റെ സവാരി. 

ഫെയർ ഫാക്സ് മീഡിയയായിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

എന്നാൽ ഇത്തരം ബോട്ടുയാത്രകൾക്ക് ലൈഫ് ജാക്കറ്റ് ധരിക്കണം എന്ന നിബന്ധന പാലിക്കാത്തിനാൽ പ്രധാനമന്ത്രിക്കെതിരെ നടപടിയെടുക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് റോഡ്സ് ആന്റ് മാരിടൈം വകുപ്പ് വ്യക്തമാക്കി.

4.8 മീറ്ററിൽ താഴെ നീളമുള്ള ബോട്ടുകളിൽ ഒറ്റയ്ക്ക് സവാരി ചെയ്യുന്നവർ ലൈഫ് ജാക്കറ്റ് ധരിക്കണമെന്നാണ് നിയമം. ഇത് ലംഘിച്ചതിന് പ്രധാനമന്ത്രി നിയമപ്രകാരമുള്ള 250 ഡോളർ പിഴയടക്കാൻ ബാധ്യസ്ഥനാണെന്നും വകുപ്പ് വ്യക്തമാക്കി. 

ഇതോടെ താൻ ഒരു പാഠം പഠിച്ചു എന്നായിരുന്നു മാൽക്കം ടേൺബുള്ളിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള  പ്രതികരണം.

പ്രധാനമന്ത്രി പിഴയടക്കുമെന്നും ഒരു വക്താവ് വ്യക്തമാക്കി. 

കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക


1 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now