ബാർണബി ജോയ്സിന്റെ ഔദ്യോഗിക സ്റ്റാഫിൽ അംഗമായിരുന്ന വിക്കി കാംപ്യനുമായുള്ള ബന്ധത്തിന്റെ പേരിൽ ഏതാനും ആഴ്ചകളായി കടുത്ത വിമർശനം നേരിടുകയായിരുന്നു ബാർണബി ജോയ്സ്.
ഭാര്യയുമായി അടുത്ത കാലത്ത് വേർപിരിഞ്ഞ ജോയ്സ് ഇപ്പോൾ വിക്കി കാംപ്യനുമൊത്താണ് ജീവിക്കുന്നത്. വിക്കി ഗർഭിണിയുമാണ്.
ജീവനക്കാരുമായി മന്ത്രിമാർക്ക് ലൈംഗിക ബന്ധമുണ്ടാകാമോ എന്ന വിഷയത്തിലെ ചർച്ചകൾ ഈ വാർത്ത പുറത്തു വന്നതിനെത്തുടര്ന്ന് ഓസ്ട്രേലിയൻ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. തുടർന്ന്, മന്ത്രിമാർ സ്വന്തം സ്റ്റാഫിലെ ജീവനക്കാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് നിരോധിച്ചുകൊണ്ട് പ്രധാനമന്ത്രി പുതിയ ചട്ടം കൊണ്ടുവരികയും ചെയ്തിരുന്നു.
ഇതിനിടെ വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഒരു സ്ത്രീ ബാർണബി ജോയ്സിനെതിരെ ഉന്നയിച്ച ലൈംഗിക അതിക്രമ ആരോപണവും വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഇതോടെയാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ഥാനം രാജിവക്കില്ലെന്നും താൻ ഒളിച്ചോടില്ലെന്നുമുള്ള നിലപാടായിരുന്നു ജോയ്സ് ഇതുവരെയും സ്വീകരിച്ചിരുന്നത്. അതിനിടെ പ്രധാനമന്ത്രി മാൽക്കം ടേൺബുള്ളും ജോയ്സുമായി പരസ്യമായ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി വിദേശപര്യടനത്തിലായതിനാൽ ആക്ടിംഗ് പ്രധാനമന്ത്രി മത്തീസ് കോർമനെയാണ് ജോയ്സ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്.
ലൈംഗിക അതിക്രമ ആരോപണങ്ങൾ നിഷേധിച്ച ബാർണബി ജോയ്സ്, അതേക്കുറിച്ച് അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്