SKIP TO MAIN CONTENT

ഭീകരാക്രമണത്തിന് പദ്ധതി: രണ്ടു കൗമാരക്കാര്‍ സിഡ്‌നിയില്‍ അറസ്റ്റില്‍

ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും, ആക്രമണത്തിന് പദ്ധതിയിട്ടെന്നും ആരോപിച്ച് 16 വയസുള്ള രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതി റിമാൻഡ് ചെയ്തു.

Police tape
Source: AAP

1 min read

Published

Updated

Source: SBS News


Skip to article content

ഇന്ന് ഉച്ചക്ക് പാരമറ്റയിലുള്ള കുട്ടികളുടെ കോടതിയിൽ ഹാജരാക്കിയ ഇവരെ കോടതി റിമാൻഡ് ചെയ്തു. കേസിന്റെ തുടർ നടപടികൾക്കായി ഇവരെ ഡിസംബർ ഏഴിന് കോടതിയിൽ വീണ്ടും ഹാജരാക്കു. 

സിഡ്‌നിയിലെ ബാങ്ക്സ്‌ടൗണിലുള്ള ഒരു പ്രാർത്ഥനാ ഹാളിന് സമീപത്തു നിന്നും ബുധനാഴച വൈകിട്ടാണ് ഇവർ പോലീസ് പിടിയിലായത്.

ആക്രമണം എവിടെ നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നു വ്യക്തമായിട്ടില്ലെങ്കിലും ഉടൻ തന്നെ ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന്‌ പോലീസ് വെളിപ്പെടുത്തി.

ഭീകരവാദ പ്രവർത്തനം ലക്ഷ്യമിട്ടു എന്ന പേരിലും, ഒരു ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന പേരിലുമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. 

മാത്രമല്ല പോലീസ് സംശയിക്കുന്ന ഭീകരവാദബന്ധമുള്ളവരുമായി ഇവർക്ക് അടുപ്പമുള്ളതായും പോലീസ് വെളിപ്പെടുത്തി.  കുറ്റക്കാരെന്നു കോടതി വിധിച്ചാൽ പത്തുവർഷത്തെ തടവ് ശിക്ഷയാണ് ഇവർക്ക് വിധിക്കുക.

ഇരുവരെയും ഇന്ന് പാരമറ്റയിലുള്ള  കുട്ടികളുടെ കോടതിയിൽ ഹാജരാക്കും.  


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now