SKIP TO MAIN CONTENT

ഭീഷണിസന്ദേശം: വിക്ടോറിയയിലും ന്യൂസൌത്ത് വെയില്സിലും സ്കൂളുകൾ ഒഴിപ്പിച്ചു

ടെലിഫോണിലൂടെയുള്ള ഭീഷണിസന്ദേശത്തെത്തുടര്‍ന്ന് വിക്ടോറിയയിലും ന്യൂസൗത്ത് വെയില്‍സിലും നിരവധി സ്‌കൂളുകളിൽ നിന്ന് കുട്ടികളെ ഒഴിപ്പിച്ചു. ഈ സ്‌കൂളുകള്‍ അടച്ചിട്ട് പരിശോധന നടത്തി.

Schools in lockdown
Source: AAP

1 min read

Published

By Salvi Manish


Skip to article content

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ പല ഭാഗത്തുള്ള നിരവധി പബ്ലിക്‌ സ്കൂളുകളിലേക്കാണ് ഫോണിലൂടെ ഭീഷണിസന്ദേശങ്ങൾ വന്നതെന്ന് പോലീസും വിദ്യാഭ്യാസ വകുപ്പും സ്ഥിരീകരിച്ചു. ഇതേതുടർന്ന് സ്കൂൾ അധികൃതർ മാതാപിതാക്കളെ വിവരമറിയിച്ചു.

ഫോൺ സന്ദേശത്തെത്തുടർന്ന് കുട്ടികളെ ഒഴിപ്പിക്കുകയും സ്‌കൂളുകൾ അടച്ചിടുകയും ചെയ്തു. ഭീഷണി ലഭിച്ച സകൂളുകളെല്ലാം പോലിസിന്റെ നിരീക്ഷണത്തിലാണ്.

ന്യൂ സൌത്ത് വെയിൽസിൽ പെൻറിത്, റിച്ച്മണ്ട്, മോണാ വെയ്ൽ, ഉള്ളടുള്ള, വൂളോവെയർ എന്നീ സബ് അർബുകളിലെ സ്കൂളുകളിലേക്കാണ് ഭീഷണി കോളുകൾ വന്നത്.

 

രണ്ടു മാസം നീണ്ട വേനൽ അവധിക്കു ശേഷം ഇന്നാണ് ഓസ്ട്രേലിയയിലെ മിക്ക സ്കൂളുകളും തുറന്നത്.

 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now