വോട്ടെണ്ണൽ തുടങ്ങി അഞ്ചര മണിക്കൂറിനു ശേഷമാണ് പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടൻ പാർട്ടി പ്രവർത്തകർക്കു മുന്നിലെത്തി തോൽവി സമ്മതിക്കുന്നതായി അറിയിച്ചത്.
ഇനിയും വോട്ടുകൾ എണ്ണാനുണ്ടെങ്കിലും പാർട്ടി പ്രവർത്തകർക്ക് അനാവശ്യ പ്രതീക്ഷ നൽകുന്നില്ലെന്ന് ഷോർട്ടൻ പറഞ്ഞു. ലേബർ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമായി.
ഈ സഹാചര്യത്തിൽ സ്കോട്ട് മോറിസനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായും, രാജ്യത്തിന്റെ മികച്ച ഭാവിക്കു വേണ്ടിയുള്ള ആശംസകൾ നേർന്നതായും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കുന്നെങ്കിലും ലേബറിന് തിരിച്ചുവരാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാൻ ലേബറിന് കഴിയും.
കാലാവസ്ഥാ വ്യതിയാനവും, മെഡികെയറും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടിൽ അഭിമാനമുണ്ടെന്നും, ലേബർ ഇത്തരം പോരാട്ടങ്ങൾ തുടരുമെന്നും ഷോർട്ടൻ പ്രഖ്യാപിച്ചു.
ലേബർ പാർട്ടി നേതൃസ്ഥാനത്തു നിന്ന് വിരമിക്കുന്നതായി ഷോർട്ടൻ വ്യക്തമാക്കി.
"തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന നേതൃത്വ തെരഞ്ഞെടുപ്പിൽ ഞാൻ പങ്കെടുക്കില്ല" അരുത് എന്ന പാർട്ടി പ്രവർത്തകരുടെ അദ്ദേഹം പറഞ്ഞു.
"നിങ്ങളെല്ലാവരും വേദനിച്ചിരിക്കുകയാണെന്നറിയാം. ഞാനും അങ്ങനെയാണ്."