സംസ്ഥാനത്തെ വിവാഹ നിയമം പരിഷ്‌കരിക്കാന്‍ ലിബറല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ ലേബര്‍ പാര്‍ട്ടിയും ഗ്രീന്‍സ് പാര്‍ട്ടിയുമാണ് ഇത്തരമൊരു ഭേദഗതി അവതരിപ്പിച്ചത്.
സ്പീക്കര്‍ സൂ ഹിക്കിയുടെ കാസ്റ്റിംഗ് വോട്ടിന്റെ പിന്‍ബലത്തില്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ ബില്‍ പാസായി. പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായാണ് ലിബറല്‍ സ്പീക്കര്‍ സൂ ഹിക്കി ഭേദഗതിയെ അനുകൂലിച്ചത്.
ഉപരിസഭയില്‍ കൂടി ബില്‍ പാസായാല്‍ മാത്രമേ നിയമമായി മാറുകയുള്ളൂ. അത് യാഥാര്ത്ഥ്യമായാല് ഇത്തരത്തിലൊരു നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറും ടാസ്മേനിയ.
കുട്ടിയുടെ ലിംഗമേതെന്ന് ജനന സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തുന്നത് നിർബന്ധമല്ലെങ്കിലും മെഡിക്കൽ രേഖകളിൽ ഇവ രേഖപ്പെടുത്തുന്ന നടപടി തുടരും.
സംസ്ഥാനത്ത് ജനനം രജിസ്റ്റർ ചെയ്തിട്ടുള്ള 16 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് ജനന സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾക്കായി രജിസ്ട്രാർക്ക് അപേക്ഷ സമർപ്പിക്കാം. രജിസ്ട്രാറുടെ അനുമതിയോടെ മാത്രമേ സർട്ടിഫിക്കറ്റിൽ മാറ്റങ്ങൾ വരുത്താൻ അനുവാദമുള്ളൂ എന്ന് ബില്ലിൽ പറയുന്നു.
രക്ഷിതാക്കളുടെ സംരക്ഷണത്തിലല്ലാത്ത കുട്ടികൾക്ക് മജിസ്‌ട്രേറ്റിന്റെ അനുമതി തേടേണ്ടതാണ്.
16 വയസ്സിന് മേൽ പ്രായമുള്ളവർ മാറ്റങ്ങൾക്കായി രജിസ്ട്രാർക്ക് സ്റ്റാറ്റ്യുട്ടറി ഡിക്ലറേഷൻ നൽകണമെന്നും ബില്ലിൽ പറയുന്നു.
ബില്ലിനെ എതിർത്ത് പ്രധാനമന്ത്രി
പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ബില്ലിനെ എതിർത്തു. ജനന സർട്ടിഫിക്കറ്റിൽ ലിംഗമേതെന്ന് രേഖപ്പടുത്തുന്നത് നിർബന്ധമല്ലാതാക്കാക്കുന്ന ലേബറിന്റെ പദ്ധതി പരിഹാസ്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇത് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കാൻ പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടൻ ഡിസംബറിൽ നടക്കുന്ന ഓസ്‌ട്രേലിയൻ ലേബർ പാർട്ടി നാഷണൽ കോൺഫറൻസിൽ പ്രമേയം അവതരിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.