ബ്രിസ്‌ബൈനിലെ കൊവിഡ്‌ബാധിതൻ 25 പേർക്ക് വീട്ടിൽ വിരുന്നൊരുക്കി; ആശങ്കയിൽ അധികൃതർ

ക്വീൻസ്‌ലാന്റിൽ ഒരാൾക്ക് കൂടി പുതുതായി കൊവിഡ്ബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 20 കാരൻ രോഗബാധയുള്ളപ്പോൾ സുഹൃത്തുക്കൾക്ക് വീട്ടിൽ വിരുന്നൊരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

NSW Health said urgent investigations and contact tracing is underway and has advised against non-essential travel to Greater Brisbane.

Brisbane'da hastane, yaşlı bakım mevleri ve hapishane gibi riskin yüksek olduğu yerlere giriş yasağı getirildi. Source: AAP

ബ്രിസ്‌ബൈനിൽ വൈറസ്ബാധ സ്ഥിരീകരിച്ച സ്ട്രാത്പൈനിലുള്ളയാളാണ് സുഹൃത്തുക്കൾക്ക് വീട്ടിൽ വിരുന്നൊരുക്കിയത്.

പരിശോധന നടത്തിയ ശേഷം ഫലം ലഭിക്കുന്നത് വരെ ഇയാളോട് ഐസൊലേറ്റ് ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനിടെ 25 പേർക്ക് ഇയാൾ പാർട്ടി നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതോടെ പാർട്ടിയിൽ പങ്കെടുത്ത എല്ലാവരോടും ക്വാറന്റൈൻ ചെയ്യാൻ അധികൃതർ നിർദ്ദേശം നൽകി.

ബ്രിസ്‌ബൈനിൽ വ്യാഴാഴ്ച 26 കാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി സമ്പർക്കത്തിലായ ആളാണ് ഇത്. 

മാർച്ച് 12നു രൂപമാറ്റം വന്ന കൊറോണവൈറസ് സ്ഥിരീകരിച്ച പ്രിൻസസ് അലക്‌സാൻഡ്ര ആശുപത്രിയിലെ വൈറസ്ബാധയുമായി ബന്ധമുള്ളതാണ് വ്യാഴാഴ്ച കണ്ടെത്തിയ കൊവിഡ് ബാധ എന്നാണ് ജനോമിക് പരിശോധനയിലൂടെ കണ്ടെത്തിയത്. 

രണ്ട് പേർക്ക് വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ ബ്രിസ്‌ബൈനിൽ ആയിരക്കണക്കിന് പേരാണ് പരിശോധനക്കായി മുൻപോട്ടു വന്നത്.

സംസ്ഥാനത്ത് മാസ്ക് നിര്ബന്ധമാക്കിയിട്ടില്ല. എന്നാൽ ആൾക്കൂട്ടത്തിൽ പോകുന്നവർ മാസ്ക് ധരിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

രോഗബാധിതർ സന്ദർശിച്ച കൂടുതൽ കൂടുതൽ സ്ഥലങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഈ സ്ഥലങ്ങൾ സന്ദർശിച്ചവർ പരിശോധനക്ക് വിധേയരാവണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ക്വീൻസ്ലാന്റിൽ വൈറസ്ബാധ കണ്ടെത്തിയതിനെത്തുടർന്ന് വിദേശത്ത് നിന്ന് സംസ്ഥാനത്തേക്ക് എത്താൻ അനുവദിക്കുന്നവരയുടെ എണ്ണം പകുതിയാക്കി കുറയ്ക്കണമെന്ന് പ്രീമിയർ അനസ്തഷ്യ പാലാഷേ പ്രധാനമന്ത്രിയോട് പറഞ്ഞു.

നിലവിൽ ആഴ്ചയിൽ 1,300 പേർക്കാണ് സംസ്ഥാനത്തേക്ക് എത്താൻ അനുവാദമുള്ളത്.

അതിർത്തി നിയന്ത്രണങ്ങൾ

സ്റ്റാഫോർഡിലുള്ളയാൾക്ക് വൈറസ് സ്ഥിരീകരിച്ചതോടെ മറ്റ് സംസസ്ഥാനങ്ങൾ ബ്രിസ്‌ബൈനുമായി  അതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ബ്രിസ്‌ബൈൻ സിറ്റി, മോർട്ടൻ ബേ എന്നിവിടങ്ങൾ സന്ദർശിച്ചവർ

ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, വെസ്റ്റേൺ ഓസ്ട്രേലിയ, ടാസ്മേനിയ

തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് എത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി.

ക്വീൻസ്‌ലാന്റിൽ നിന്ന് ശനിയാഴ്ച മുതൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവർ പരിശോധനക്ക് വിധേയരാവുകയും 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യുകയും വേണമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. 

നിയന്ത്രണം ഏർപ്പെടുത്തും മുൻപ് രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തിയവർ സ്വയം ഐസൊലേറ്റ് ചെയ്യുകയും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.

Please check the relevant guidelines for your state or territory: NSWVictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.


2 min read

Published

Updated

By Salvi Manish


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now