ബ്രിസ്‌ബൈനിലെ സണ്ണിബാങ്കിലുള്ള വീടിനുള്ളിലാണ് വ്യാഴാഴ്ച രാവിലെയാണ് അമ്മയെയും കുഞ്ഞിനേയും ആയുധധാരി ബന്ദിയാക്കിയത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇയാളെ തേടി വീട്ടിലെത്തിയതോടെയാണ് അഞ്ച് വയസ്സുള്ള കുട്ടിയേയും സ്ത്രീയെയും ഇയാൾ തടവിലാക്കിയത്. 24 മണിക്കൂർ പിന്നിടുമ്പോഴും ഇവരെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. കൂടാതെ ക്രൈം സ്‌ക്വാഡും, ഡിറ്റക്ടീവുകളും ക്വീൻസ്ലാൻറ് ആംബുലൻസ് സർവീസും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുണ്ട്.
സംഭവത്തെത്തുടർന്ന് ഡൈസൻ അവന്യു, ഗെഡിസ് പ്ലേസ്, ബീൻലി റോഡ്, ഗൻഡാ പ്ലെസ് എന്നിവിടങ്ങളിലുള്ളവരോട് വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് പൊലീസ് വ്യാഴാഴ്ച രാവിലെ പൊലീസ് അറിയിച്ചിരുന്നു. പ്രദേശം പൊലീസ് അടച്ചിരിക്കുകയാണ്.
ഇവിടെ നിന്ന് വെള്ളിയാഴ്ച രാവിലെ വെടിയൊച്ചക്ക് സമാനമായ ശബ്ദം കേട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത് വെടിയൊച്ച അല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
സംഭവം ആശങ്കനിറഞ്ഞതാണെന്നും ആയുധധാരിയുമായി സമാധാനപരമായ ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്നും ആക്‌ടിംഗ് ഇൻസ്‌പെക്ടർ മിക്ക് ആക്കറി പറഞ്ഞു.
ഈ വീട്ടിലുള്ള സ്ത്രീയുടെയും കുട്ടിയുടെയും അതുപോലെ തന്നെ സമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തിയാണ് സംഭവം കൈകാര്യം ചെയ്യുന്നതെന്ന് ആക്‌ടിംഗ് ഇൻസ്‌പെക്ടർ വ്യക്തമാക്കി.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)