SKIP TO MAIN CONTENT

ചെലവ് ചുരുക്കൽ: ടെൽസ്ട്രയിൽ എണ്ണായിരം പേർക്ക് തൊഴിൽ നഷ്ടമാകും

ടെൽസ്ട്ര എണ്ണായിരത്തോളം ജോലികൾ വെട്ടിച്ചുരുക്കുന്നു. 'ടെൽസ്ട്ര 2022' എന്ന് പേരിട്ടിരിക്കുന്ന ചെലവ് ചുരുക്കൽ പദ്ധതിയുടെ ഭാഗമായാണ് നടപടി.

Telstra CEO Andrew Penn has announced 8,000 jobs will go at the telco.
Telstra CEO Andrew Penn has announced 8,000 jobs will go at the telco. Source: AAP

1 min read

Published

Updated


Skip to article content

ടെൽസ്ട്ര സി ഇ ഒ ആൻഡ്രൂ പെൻ 'ടെൽസ്ട്ര 2022' പദ്ധതി പ്രഖ്യാപിച്ചു. അടുത്ത നാല് വർഷത്തിനുള്ളിൽ കടുത്ത നടപടികളിലൂടെ 2.5 ബില്യൺ ഡോളർ ചെലവ് ചുരുക്കാനാണ് പദ്ധതി.

പദ്ധതിയുടെ ഭാഗമായി 2022 ആകുമ്പോഴേക്കും എണ്ണായിരത്തോളം മിഡിൽ മാനേജ്മെൻറ് തസ്തികകളും  കരാർ ജോലികളും നിർത്തലാക്കും.  

മൊബൈൽ വാണിജ്യ രംഗത്തെ ശക്തമായ മത്സരങ്ങളും എൻ ബി എന്നിൽ (NBN) നിന്ന് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതും കമ്പനിയെ കമ്പനിയെ പ്രതികൂലമായി ബാധിച്ചതായി സി ഇ ഒ ആൻഡ്രൂ പെൻ പറഞ്ഞു.

തൊഴിൽ നഷ്ടമാകുന്നവർക്ക് പരിശീലനങ്ങൾക്കും സഹായത്തിനുമായി 50 മില്യൺ ഡോളറിന്റെ സഹായ പദ്ധതികൾ നടപ്പിലാക്കും എന്നും ആൻഡ്രൂ പെൻ അറിയിച്ചു.

ടെൽസ്ട്ര ജീവനക്കാരുടെ ഉത്‌ക്കണ്‌ഠ മനസ്സിലാക്കുന്നുവെന്നും തൊഴിൽ നഷ്ടമാകുന്നവർക്ക് പുതിയ തൊഴിൽ സാധ്യതകൾ ഉറപ്പ് വരുത്താൻ സർക്കാർ ശ്രമിക്കുമെന്നും ട്രഷറർ സ്കോട്ട് മോറിസൺ അറിയിച്ചു. 


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now