ഓസ്‌ട്രേലിയയിൽ വാക്‌സിൻ എടുക്കാത്തവർക്ക് സേവനം നിഷേധിക്കാൻ ബിസിനസുകൾക്ക് കഴിയുമോ?

ഓസ്‌ട്രേലിയായിൽ കൊവിഡ് വാക്‌സിൻ നിര്ബന്ധമാക്കിയില്ലെങ്കിലും വാക്‌സിൻ എടുക്കാത്തവർക്ക് സേവനങ്ങൾ നിഷേധിക്കാൻ സ്വകാര്യ ബിസിനസുകൾക്ക് സാധിക്കുമോ എന്ന കാര്യം അറിയാം .

A vial of the COVID-19 vaccine developed by Oxford University and UK-based drugmaker AstraZeneca.

A vial of the COVID-19 vaccine developed by Oxford University and UK-based drugmaker AstraZeneca. Source: Press Association

ഓസ്‌ട്രേലിയയിൽ ഫെബ്രുവരി മധ്യത്തോടെ കൊവിഡ് വാക്‌സിൻ നൽകി തുടങ്ങുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. വാക്‌സിൻ എടുക്കുന്നത് നിർബന്ധമാക്കില്ലെന്നും പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചിട്ടുണ്ട്.

എന്നാൽ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ബിസിനസുകൾക്കും അവരുടേതായ നിലപാടുകൾ എടുക്കാം.

വാക്‌സിൻ എടുക്കാത്തവരെ പല വേദികളിൽ നിന്നും ഒഴിവാക്കുന്ന കാര്യത്തെക്കുറിച്ച് ചര്ച്ച ചെയ്യുമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചിരുന്നു. മാത്രമല്ല ബിസിനസുകളും ഈ നിലപാട് സ്വീകരിച്ചേക്കാമെന്നും പ്രീമിയർ സൂചിപ്പിച്ചു.

വാക്‌സിൻ എടുക്കുന്നത് നിർബന്ധമാക്കാൻ സർക്കാരിന് കഴിയുമോ?

ഓസ്‌ട്രേലിയയിൽ വാക്‌സിൻ എടുക്കാൻ ജനങ്ങളെ നിര്ബന്ധിക്കാൻ ഫെഡറൽ സർക്കാരിന് സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. നിയമപരമായി ഇതിൽ പ്രശ്നനങ്ങളൊന്നും ഇല്ല.

19 ആം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട വസൂരി നിയന്ത്രിക്കാൻ രാജ്യത്ത് വാക്‌സിനേഷൻ നിർബന്ധമാക്കിയിരുന്നു.

അതുകൊണ്ടുതന്നെ കൊവിഡ് വാക്‌സിൻ നിർബന്ധമാക്കിയാൽ അത് ആദ്യത്തെ സംഭവമായിരിക്കില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

വാക്‌സിൻ എടുക്കുന്നത് സുരക്ഷിതവും ഫലപ്രദവുമാണെന്ന് തിരിച്ചറിഞ്ഞതോടെ വാക്‌സിൻ എടുക്കാൻ ജനങ്ങൾ സ്വമേധയാ മുൻപോട്ടു വന്നു തുടങ്ങി. അതിനാൽ പിന്നീട് ഇത് നിര്ബന്ധമാക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് സിഡ്നി യൂണിവേഴ്സിറ്റിയിലെ ഹെൽത്ത് ലോ ആൻഡ് എത്തിക്സ് പ്രൊഫസർ ക്യാമറോൺ സ്റ്റീവാർട്ട് പറഞ്ഞു.

എന്നാൽ 20ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ വാസിനേഷൻ എടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നു. എങ്കിലും കൊവിഡ് വാക്‌സിൻ നിര്ബന്ധമാക്കില്ലെന്ന കാര്യം പ്രധാനമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ടെന്നും  സ്റ്റൻറ്റ് പറഞ്ഞു.

നിർബന്ധമാക്കിയില്ലെങ്കിൽ കൂടുതൽ പേർ വാക്‌സിൻ എടുക്കുമോ?

ഫെഡറൽ സർക്കാർ വാക്‌സിൻ നിര്ബന്ധമാക്കിയില്ലെങ്കിലും സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ബിസിനസുകൾക്കും വാക്‌സിൻ എടുക്കാത്തവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കും.

നിലവിൽ ചില തൊഴിലുകൾക്ക് വാക്‌സിൻ ആവശ്യമാണ്. ആരോഗ്യ പ്രവർത്തകർ എല്ലാ വർഷവും ഫ്ലൂ വാക്‌സിൻ എടുക്കണം. മാത്രമല്ല മാംസ സംസ്കരണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവർ Q -ഫീവറിനുള്ള വാക്‌സിനും എടുക്കേണ്ടതുണ്ട്.

കൂടാതെ കൊവിഡ് വാക്‌സിൻ എടുത്തതിന്റെ തെളിവ് നൽകിയാൽ മാത്രമേ ക്വാണ്ടസ് വിമാനത്തിൽ യാത്ര ചെയ്യാൻ അനുവാദം നല്കുകയുള്ളുവെന്ന് ക്വാണ്ടസ് സി ഇ ഒ അലൻ ജോയ്‌സ് കഴിഞ്ഞ വര്ഷം അറിയിച്ചിരുന്നു.

ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് വഴി രോഗം പടരുന്നത് തടയാൻ ഒരു പരിധി വരെ സഹായിക്കുമെന്നും അതിനാൽ നിര്ബന്ധമാക്കേണ്ടതില്ലെന്നും പ്രൊഫ സ്റ്റീവാർട്ട് പറഞ്ഞു.

ബിസിനസുകൾക്ക് സേവനങ്ങൾ നിഷേധിക്കാമോ?

വാക്‌സിൻ എടുക്കാത്തവർക്ക് സേവനങ്ങൾ നിഷേധിക്കാൻ സ്വകാര്യ ബിസിനസുകൾക്ക് പൂർണ അധികാരമുണ്ടെന്ന് മൊണാഷ് സർവകലാശാലയിലെ കോൺസ്‌റ്റിടൂഷണൽ നിയമ വിദഗ്ധൻ പ്രൊഫ ലുക്ക് ബെക്ക് ചൂണ്ടിക്കാട്ടി.

പത്തിൽ ഒമ്പത് സ്വകാര്യ ബിസിനസുകൾക്കും ഇതിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.

News and information is available in 63 languages at 

Please check the relevant guidelines for your state or territory: 

 

 

 

 


2 min read

Published

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now