സ്ഥാപനങ്ങളിലെ ബാലപീഡനത്തെക്കുറിച്ച് അന്വേഷിച്ച റോയല്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് പീഡനത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി പദ്ധതി രൂപീകരിച്ചത്. 3.8 ബില്യണ്‍ ഡോളറിന്റെ നഷ്ടപരിഹാരമാണ് ഇവര്‍ക്ക് നല്‍കാന്‍ ശുപാര്‍ശയുള്ളത്.
ഈ പദ്ധതിയില്‍ പങ്കാളിയാകാന്‍ തയ്യാറാണെന്ന് ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സും (ACBC) കാത്തലിക് റിലീജിയസ് ഓസ്‌ട്രേലിയയും (CRA) വ്യക്തമാക്കി.
സാമൂഹ്യ സേവന മന്തര്ി ഡാന്‍ ടെഹാന് അയച്ച കത്തിലാണ് കത്തോലിക്കാ സഭ ഇക്കാര്യം വ്യക്തമാക്കിയത്. പീഡനത്തിന് ഇരയായവരുടെ വേദനയ്ക്ക് ധനസഹായം പരിഹാരമാകില്ലെന്ന് അറിയാമെന്നും, എന്നാല്‍ വേദനയില്‍ നിന്ന് കരകയറാനുള്ള അവരുടെ ശ്രമത്തില്‍ ഇത് ഒരു സഹായമാകുമെന്നും കത്തില്‍ പറയുന്നു.
2013ല്‍ തന്നെ ഇത്തരമൊരു നഷ്ടപരിഹാര പദ്ധതിക്കായി കത്തോലിക്കാ സഭ ആവശ്യപ്പെട്ടിരുന്നുവെന്ന് ACBC പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജ് പറഞ്ഞു.
കത്തോലിക്കാ സഭയുടെ തീരുമാനത്തെ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ സ്വാഗതം ചെയ്തു. ഒന്നര ലക്ഷം ഡോളര്‍ വരെയായിരിക്കും പീഡനത്തിന് ഇരയായവര്‍ക്ക് ഈ പദ്ധതി പ്രകാരം നല്‍കുന്ന നഷ്ടപരിഹാര തുക.