പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിച്ചു. ട്രെഷറർ ജിം ചാമേഴ്‌സ് അവതരിപ്പിച്ച ബജറ്റിൽ ചൈൽഡ് കെയർ സബ്‌സിഡി, പെയ്ഡ് പേരന്റൽ ലീവ് എന്നിവ കൂട്ടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ചൈൽഡ് കെയർ സബ്‌സിഡി
80,000 ഡോളറിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് ചൈൽഡ് കെയർ സബ്‌സിഡി 85 ശതമാനത്തിൽ നിന്ന് 90 ശതമാനത്തിലേക്ക് വർദ്ധിക്കും. 2023 ജൂലൈ മുതൽ ഇത് പ്രാബല്യത്തിൽ വരും.
80,000 ഡോളറിൽ നിന്ന് 5000 ഡോളർ കൂടുമ്പോൾ സബ്സിഡിയിൽ ഒരു ശതമാനം കുറവ് വരും. ഓരോ 5000 ഡോളർ വർദ്ധനവിനും ഓരോ ശതമാനം വീതം കുറയും.
ഉദാഹരണത്തിന് 1,20,000 ഡോളർ വരുമാനമുള്ള കുടുംബത്തിന്റെ സബ്‌സിഡി 82 ശതമാനമായിരിക്കും. നിലവിലുള്ള സബ്സിഡിയിൽ നിന്ന് 11 ശതമാനത്തിന്റെ വർദ്ധനവാണ് ഈ കുടുംബത്തിന് ലഭിക്കുക.
വരുമാനം 5,30,000 ഡോളറിലെത്തുമ്പോൾ സബ്‌സിഡി പൂജ്യത്തിലെത്തും.
അഞ്ചു വയസിന് താഴെ പ്രായമുള്ള രണ്ടാമെത്തയോ മൂന്നാമത്തെയോ കുട്ടികൾക്ക് നിലവിലുള്ള ഉയർന്ന സബ്‌സിഡി തുടരും.

Childcare, environmental protection, women's safety, closing the gap initiatives and fee-free TAFE will all receive a funding injection. Source: SBS
പെയ്ഡ് പേരന്റൽ ലീവ്
മാതാപിതാക്കൾക്ക് ശമ്പളത്തോടെയുള്ള അവധി (പെയ്ഡ് പേരന്റൽ ലീവ്) 26 ആഴ്ചയായി വർദ്ധിപ്പിക്കും. ഇതിനായി സർക്കാർ നാല് വർഷത്തിൽ 531.6 മില്യൺ ഡോളർ ചിലവിടും.
നിലവിൽ 18 ആഴ്ചകളാണ് അവധിയായി ലഭിക്കുന്നത്. ജൂലൈ 2024 മുതൽ ജൂലൈ 2026 വരെ ഓരോ വർഷവും രണ്ടാഴ്ച വീതം കൂട്ടാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
ജൂലൈ 2026 മുതലാണ് 26 ആഴ്ചകളിലേക്ക് അവധി വർദ്ധിക്കുക. മാതാപിതാക്കൾക്ക് ഈ അവധി പങ്കിട്ടെടുക്കാവുന്നതാണ്.