'നിശബ്ദവും മരണകാരണമാകാവുന്നതുമായ മഹാമാരി' എന്ന് പരാമർശിച്ചുകൊണ്ടാണ് coercive control നെക്കുറിച്ച് അന്വേഷണം നടത്തിയ പാർലമെന്ററി ജോയിന്റ് സെലക്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്.
ഓസ്‌ട്രേലിയയിൽ coercive control അഥവാ അധികാരത്തോടെയുള്ള നിയന്ത്രണം ഗാർഹിക പീഡനത്തിന്റെ പരിധിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
പങ്കാളിയുടെ ചിലവുകൾ നിയന്ത്രിക്കുക, നീക്കങ്ങൾ നിരീക്ഷിക്കുക തുടങ്ങിയവയെല്ലാം Coercive control ആയാണ് കണക്കാക്കുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബർ മുതൽ Coercive control നെക്കുറിച്ച് NSW പാർലമെന്ററി കമ്മിറ്റി അന്വേഷണം നടത്തിവരികയായിരുന്നു. ഈ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.
Coercive control ക്രിമിനൽ കുറ്റമാക്കണമെന്നാണ് ന്യൂ സൗത്ത് വെയിൽസ് പാർലമെന്ററിയുടെ ശുപാർശ. കമ്മിറ്റി ഏകകണ്ഠമായാണ് ഈ ശുപാർശ നൽകിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ പേരിൽ നിന്നെടുത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മിറ്റി Coersive control നെക്കുറിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചത്.
Coersive control ക്രിമിനൽ കുറ്റമാക്കണം, ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്കുള്ള പരമാവധി ശിക്ഷ വർദ്ധിപ്പിക്കണം തുടങ്ങി 22 ശുപാർശകളാണ് റിപ്പോർട്ടിൽ ഉള്ളത്.
ബഹുസാംസ്കാരിക സമൂഹത്തിനിടയിൽ ഇതേക്കുറിച്ച് കൂടുതൽ ബോധവൽക്കരണം നൽകണമെന്നും, ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തമെന്നുമുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഹൃദയഭേദകമായ തെളിവുകളാണ് സ്ത്രീകളിൽ നിന്നും കുട്ടികളിൽ നിന്നും കമ്മിറ്റി കേട്ടതെന്ന് കമ്മിറ്റിയുടെ അധ്യക്ഷയും ലിബറൽ എം പി യുമായ നടാലി വാർഡ് പറഞ്ഞു.
Coercive control ക്രിമിനൽ കുറ്റമാക്കും മുൻപ് ഇതേക്കുറിച്ച് പരിശീലനങ്ങളും, പോലീസുമായി ചർച്ചകളും ആവശ്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പാർലമെന്ററി അന്വേഷണ കമ്മിറ്റിയുടെ കണ്ടെത്തലുകളും ശുപാർശകളും സംസ്ഥാന സർക്കാർ സൂക്ഷമമായി പരിഗണിക്കുമെന്ന് NSW അറ്റോണി-ജനറലും പ്രിവൻഷൻ ഓഫ് ഡൊമസ്റ്റിക് വയലൻസ് മന്ത്രിയുമായ മാർക്ക് സ്പീക്മാൻ പറഞ്ഞു.
If you or someone you know is experiencing family violence or sexual assault phone 1800RESPECT/ 1800 737 732 or visit 1800respect.org.au. For counselling, advice and support for men who have anger, relationship or parenting issues, call the Men’s Referral Service on 1300 766 491 or visit ntv.org.au.