SKIP TO MAIN CONTENT

Community Announcement: സിഡ്‌നിയിലെ മേറ്റ്ഷിപ്പ് ഫെയര്‍ ഈയാഴ്ച

സിഡ്‌നി കമ്മ്യൂണിറ്റി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മേറ്റ്ഷിപ്പ് ഫെയര്‍ എന്ന മള്‍ട്ടികള്‍ച്ചറള്‍ ആഘോഷം ഈ ഞായറാഴ്ച നടക്കും.

mateship fair.jpg
Credit: Supplied

1 min read

Published

Updated

By SBS Malayalam

Source: SBS


Skip to article content

സിഡ്‌നിയിലെ കാസില്‍ ഹില്‍ ഷോഗ്രൗണ്ടിലാണ് സെപ്റ്റംബര്‍ 24 ഞായറാഴ്ച മേറ്റ്ഷിപ്പ് ഫെയര്‍ നടക്കുന്നത്.

സിഡ്‌നി കമ്മ്യൂണിറ്റി ഗ്രൂപ്പ് എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍, പൂര്‍ണ്ണമായും സ്ത്രീകള്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് ഇതെന്ന് പ്രസിഡന്റ് ഇന്ദു ഹരികൃഷ്ണ പറഞ്ഞു.

ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയായിരിക്കും പരിപാടി.

fair.JPG

സംസ്ഥാനത്ത് സ്‌കൂള്‍ അവധിക്കാലം തുടങ്ങുന്നതിനാല്‍, കുട്ടികള്‍ക്കായുള്ള നിരവധി പരിപാടികളും, മറ്റ് കലാപരിപാടികളും, ഭക്ഷണ സ്റ്റാളുകളും ഫെയറിലുണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

പ്രവേശനം സൗജന്യമായിരിക്കും.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now