ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ പ്രളയക്കെടുതിയിൽ അകപ്പെട്ടിരിക്കുന്ന കേരളത്തിന് പിന്തുണയുമായി ഓസ്ട്രേലിയൻ മലയാളികൾ സജീവമായി രംഗത്തെത്തുകയാണ്. നിരവധി ധനസമാഹരണ പ്രവർത്തനങ്ങൾ അസോസിയേഷനുകൾ വഴിയും ചെറുകൂട്ടായ്മകൾ വഴിയും നടക്കുന്നുണ്ട്.
അതിനൊപ്പമാണ് ഓസ്ട്രേലിയൻ സർക്കാരും സഹായത്തിനായി മുന്നോട്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഓൺലൈൻ പെറ്റീഷൻ തുടങ്ങിയിരിക്കുന്നത്. Change.org വെബ്സൈറ്റു വഴിയാണ് ഈ പെറ്റീഷൻ
ഓസ്‌ട്രേലിയയിലെ മെൽബണിൽ ജീവിക്കുന്ന മുഹാസിൻ ബഷീർ, ഷബീന മുഹസിൻ എന്നീ മലയാളികളാണ് ഈ ഓൺലൈൻ പെറ്റീഷൻ തുടങ്ങിയത്. ഓസ്ട്രേലിയയിൽ ജീവിക്കുന്ന അരലക്ഷത്തിലേറെ മലയാളികൾക്കു വേണ്ടി, കേരളത്തിലുള്ള തങ്ങളുടെ ബന്ധുക്കളെയും കുടുംബത്തെയും രക്ഷിക്കാൻ ഓസ്ട്രേലിയൻ സർക്കാരും സഹായിക്കണം എന്നാണ് ഇതിൽ പറയുന്നത്.
മണിക്കൂറുകൾക്കുള്ളിൽ തന്നെ ആയിരക്കണക്കിന് പേർ ഇതിൽ ഒപ്പുവച്ചു.
സാമ്പത്തിക സഹായമോ, സാങ്കേതിക സഹായമോ, ആരോഗ്യരംഗത്തെ സഹായമോ ഓസ്ട്രേലിയ എത്തിക്കണം എന്ന് ഈ പെറ്റീഷനിലൂടെ ആവശ്യപ്പെടുന്നു.

Online petition Malcolm Turn Bull to help save Kerala Source: Change.org
ഇത്രയധികം പേർ പെറ്റീഷനെ പിന്തുണയ്ക്കുന്ന സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തികമായോ , മറ്റു രക്ഷാപ്രവർത്തനങ്ങളിലോ സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഹാസിൻ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.
നിരവധി മലയാളി സംഘടനകൾക്കും കൂട്ടായ്മകൾക്കും പുറമേ, മറ്റ് ഇന്ത്യൻ വംശജരും ധനസമാഹരണ പരിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.