അമിതവേഗതയിൽ ഓടുന്ന വാഹനങ്ങളെയും റെഡ് ലൈറ്റ് മറികടക്കുന്ന വാഹനങ്ങളെയും നിരീക്ഷിക്കാനായുള്ള ക്യാമറകളിലാണ് കമ്പ്യൂട്ടർ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്.
റോഡ് സുരക്ഷാ അധികൃതർ ഇവ നിരീക്ഷിച്ച് വരികയാണെന്നും, ജൂൺ 6 മുതൽ ജൂൺ 22 വരെ ഇഷ്യു ചെയ്ത പിഴ അടയ്ക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള ഏതാണ്ട് 7500 ഓളം ടിക്കറ്റുകളാണ് പൊലീസ് ഇതിനോടകം പിൻവലിച്ചിരിക്കുന്നതെന്നും അസിസ്റ്റന്റ് കമ്മീഷണർ ഡഗ് ഫ്രയർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സർക്കാർ ഉത്തരവിട്ടിരിക്കുകയാണ്. ഏതാനും ആഴ്ചകൾക്ക് ശേഷമേ ഇതിന്റെ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ .
എന്നാൽ, ജൂൺ ആറ് മുതൽ ഈടാക്കിയ എല്ലാ പിഴകളും പിൻവലിക്കില്ലെന്നും, താത്കാലികമായി മരവിപ്പിക്കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും കമ്മീഷണർ പറഞ്ഞു.
അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്ന ശേഷമേ ടിക്കറ്റുകൾ പിൻവലിക്കണോ വീണ്ടും ഇഷ്യു ചെയ്യണോ എന്ന കാര്യത്തെക്കുറിച്ച് തീരുമാനം എടുക്കുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.
ഇത് ഒരു ഉടമ്പടിക്കാരന്റെ പക്കൽ നിന്നും ഉണ്ടായ പാകപ്പിഴയാണെന്നും, സൈബർ ആക്രമണം ആണെന്നുള്ളതിനു തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും നിയമ വിഭാഗം വക്താവ് അറിയിച്ചു.
ക്യാമറകൾ സ്വയമേ റീബൂട്ട് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. പിന്നീട് വൈറസ് ബാധയാകാം ഇതിന് കാരണമെന്ന നിഗമനത്തിൽ എത്തുകയായിരുന്നു അധികൃത.