വീണ്ടും ക്ലസ്റ്റർ: സൗത്ത് ഓസ്‌ട്രേലിയയിൽ 17 പേർക്ക് കൊറോണബാധ; പടർന്നത് ക്വാറന്റൈൻ ഹോട്ടലിൽ നിന്ന്

സൗത്ത് ഓസ്‌ട്രേലിയയിൽ ഏഴ് മാസത്തിന് ശേഷം വീണ്ടും കൊറോണവൈറസ് സാമൂഹിക വ്യാപനം കണ്ടെത്തി. വടക്കൻ അഡ്‌ലൈഡിൽ 17 പേർക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ക്വറന്റൈൻ ഹോട്ടലിലെ ജീവനക്കാരിൽ ഒരാളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് അധികൃതർ സംശയിക്കുന്നത്.

Trabajador de pizzería 'profundamente arrepentido' de provocar un confinamiento innecesario por COVID-19 en Australia del Sur.

Trabajador de pizzería 'profundamente arrepentido' de provocar un confinamiento innecesario por COVID-19 en Australia del Sur. Source: AAP

കൊറോണവൈറസ് രണ്ടാം വ്യാപനത്തെയും ഓസ്‌ട്രേലിയ അതിജീവിച്ചുവെന്ന ആശ്വാസ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് സൗത്ത് ഓസ്‌ട്രേലിയയിൽ വീണ്ടും ക്ലസ്റ്റർ രൂപപ്പെട്ടത്.

സംസ്ഥാനത്ത് ഏപ്രിൽ 16ന് ശേഷം കോവിഡ് ബാധയൊന്നും റിപ്പോർട്ട് ചെയ്യാത്തതിനാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നു. ഇതിനിടെയാണ് ഏഴ് മാസത്തിന് ശേഷം ഇവിടെ വീണ്ടും കൊറോണബാധ റിപ്പോർട്ട് ചെയ്യുന്നത്.

സംസ്ഥാനത്തേക്കെത്തുന്നവർ ക്വാറന്റൈൻ ചെയ്യുന്ന മെഡി ഹോട്ടലിലെ ജീവനക്കാരിൽ ഒരാളിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയിക്കുന്നതായി ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസർ നിക്കോള സ്പാറിയർ പറഞ്ഞു.

വടക്കൻ അഡ്‌ലൈഡിലെ ലെൽ മക് എവിൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 80 വയസ്സിന് മേൽ പ്രായമുള്ള ഒരു സ്ത്രീക്കാണ് രോഗം ആദ്യം സ്ഥിരീകരിച്ചത്.

തുടർന്ന് ഇവരുമായി സമ്പർക്കത്തിൽപ്പെട്ട രണ്ട് പേർക്ക് കൂടി ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പ്രായം 50 കളിലും 60 കളിലുമുള്ള ഒരു സ്ത്രീയും പുരുഷനുമാണിത്.

പിന്നീട് ഇവരിൽ ഒരാളുടെ ബന്ധുവിനും ഞായറാഴ്ച രോഗം കണ്ടെത്തി. അഡ്‌ലൈഡിലെ യാറ്റ്ല ലേബർ ജയിലിൽ ജോലി ചെയ്യുന്നയാളിലാണ് രോഗം കണ്ടെത്തിയത്.

ഞായറാഴ്ച നാല് പേർക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നതെങ്കിൽ അധികൃതരെ ആശങ്കയിലാഴ്ത്തിക്കൊണ്ട് തിങ്കളാഴ്ച രാവിലെയോടെ ഇത് 17 പേരുടെ ക്ലസ്റ്റർ ആയി മാറി.

രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് പോർട്ട് അഡ്ലൈഡിലുളള ഹംഗ്രി ജാക്ക്സ് റെസ്റ്റോറന്റ് അടച്ചിട്ടു.

രണ്ട് പേർക്ക് രോഗം കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാനത്തെ ഒരു ഏജ്ഡ് കെയറും അടച്ചിട്ടു.

കൂടാതെ മൗസൺ ലേക്‌സ്‌ പ്രൈമറി സ്കൂൾ പ്രീ സ്കൂൾ, അഡ്‌ലൈഡ് പ്രൈമറി സ്കൂൾ, പാരാഫീൽഡ് പ്ലാസ സൂപ്പർ മാർക്കറ്റ് എന്നിവയും അടച്ചു.

ആദ്യം രോഗം കണ്ടെത്തിയ സ്ത്രീയെ ചികിത്സിച്ച ആശുപത്രിയുടെ അടിയന്തര വിഭാഗത്തിലുണ്ടായിരുന്ന 90 പേരോട് അധികൃതർ ഐസൊലേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒറ്റദിവസം കൊണ്ട് ക്ലസ്റ്റർ വർധിച്ചതോടെ നൂറുകണക്കിന് പേരോടാണ് പരിശോധനക്കായി മുൻപോട്ടു വരാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇനിയും കൂടുതൽ സാമൂഹിക വ്യാപനം ഉണ്ടാകാൻ സാധ്യതയുള്ളതായി അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

ഇതിനിടെ സൗത്ത് ഓസ്‌ട്രേലിയയിൽ വീണ്ടും രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനവുമായുള്ള അതിർത്തി വീണ്ടും അടയ്ക്കാൻ വെസ്റ്റേൺ ഓസ്ട്രേലിയയും, നോർത്തേൺ ടെറിട്ടറിയും, ടാസ്മേനിയയും തീരുമാനിച്ചു.

സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നെത്തുന്നവർക്ക് വീണ്ടും നിർബന്ധിത ക്വറന്റൈനും  ആവശ്യപ്പെട്ടിരിക്കുകയാണ് ടാസ്മേനിയ.

രോഗബാധ കൂടിയതോടെ സൗത്ത് ഓസ്‌ട്രേലിയയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ് നോർത്തേൺ ടെറിട്ടറി.

People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.

If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at https://sbs.com.au/coronavirus

Please check the relevant guidelines for your state or territory: NSW,VictoriaQueenslandWestern AustraliaSouth AustraliaNorthern TerritoryACTTasmania.


Share

2 min read

Published

Updated

By SBS Malayalam

Source: SBS


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now