ഫ്രീ റേഞ്ച് മുട്ടകൾഎന്ന് അവകാശപ്പെടുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ദേശീയ തലത്തിൽ നിർബന്ധിതമാക്കുകയാണ് ഓസ്‌ട്രേലിയൻ ഉപഭോകൃത കമ്മീഷൻ Australian Competition and Consumer Commission (ACCC).
പുതിയ നിയമമനുസരിച്ച് മുട്ടക്കോഴികൾക്ക് മുട്ടയിടുന്ന കാലയളവിൽ തുറസ്സായ സ്ഥലങ്ങളിൽ സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിച്ചിരിക്കണം, വെളിയിൽ സ്വതന്ത്രമായി സഞ്ചരിക്കാനും തീറ്റിയെടുക്കാനും കോഴികൾക്ക് സൗകര്യം ഉണ്ടായിരിക്കണം. കൂടാതെ ഒരു ഹെക്ടറിൽ 10000 കോഴികളിൽ കൂടുതൽ വളർത്താൻ പാടില്ല. ഈ നിയമങ്ങൾ പാലിക്കുന്ന ഉത്പാദകർക്ക് മാത്രമേ മുട്ടകൾ ഫ്രീ റേഞ്ച് മുട്ടകൾ ആണെന്ന് അവക്ഷപ്പെടാൻ സാധിക്കു.
ഫ്രീ റേഞ്ച് മുട്ടകൾക്കായി പണം ചിലവഴിക്കാൻ ആളുകൾ മടിക്കാറില്ലെന്ന് ACCC ചെയർമാനായ റോഡ് സിംസ് അഭിപ്രായപ്പെട്ടു. എന്നാൽനിലവിൽ ഫ്രീ റേഞ്ച് മുട്ടകൾ എന്ന് അവകാശപ്പെടുന്ന പലതും യഥാർത്ഥത്തിൽ ഈ ഗണത്തിൽ പെടുന്നില്ലയെന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. പലപ്പോഴും ഇവയുടെ പരസ്യങ്ങൾ ഉപയോക്താക്കളെ ആശയകുഴപ്പത്തിലാക്കുകയും ചെയ്യുന്നതായി സിംസ് അഭിപ്രായപ്പെട്ടു.
പുതിയ നിയമമനുസരിച്ചു പരസ്യത്തിനായി ഉപയോഗിക്കുന്ന വാചകങ്ങളും ചിത്രങ്ങളും ഇനി മുതൽ ACCCയുടെ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നവ ആയിരിക്കണം.തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കെതിരെ ആസ്ട്രേലിയൻ കൺസ്യൂമർ ആക്ട് അനുസരിച്ച് നിയമനടപടികൾ ഉണ്ടാകും.