മെൽബണിൽ 177 പേർക്കാണ് പുതിയതായി കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് ഒരു ദിവസത്തെ കേസുകളുടെ എണ്ണം 200ൽതാഴെയാകുന്നത്. ഇത് പ്രതീക്ഷ നൽകുന്നുവെന്നും, എന്നാൽ സ്ഥിതി ഇനിയും വഷളാകാമെന്ന് പ്രതീക്ഷിക്കണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
പുതുതായി രോഗം കണ്ടെത്തിയതിൽ ഒരാൾ മാത്രമാണ് ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്നത്. 25 പേർ ഇതുവരെയുള്ള രോഗബാധയുമായി നേരിട്ട് ബന്ധമുള്ളവരാണ്. 151 പേർക്ക് എങ്ങനെയാണ് രോഗം ബാധിച്ചത് എന്ന് കണ്ടെത്താൻ അന്വേഷണം തുടരുന്നതേയുള്ളൂ.
മെൽബൺ മെട്രോപൊളിറ്റൻ മേഖലയിലും മിച്ചൽ ഷയറിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ “ആവശ്യമുള്ളിടത്തോളം കാലം” തുടരുമെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചു.

എല്ലാവരും സാമൂഹിക നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ അനാവശ്യമായി ഒരു നിമിഷം പോലും ലോക്ക്ഡൗൺ നീട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ രോഗബാധ കൂടിയാൽ നാലാം ഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യം തള്ളിക്കളയുന്നില്ലെന്നും പ്രീമിയർ വ്യക്തമാക്കി.
നിലവിൽ മൂന്നാം ഘട്ട നിയന്ത്രണങ്ങളാണ് മെൽബണിലുള്ളത്. ഹാർഡ് ലോക്ക്ഡൗൺ, അഥവാ ജനങ്ങളെ വീട്ടിനുള്ളിൽ തന്നെ നിയന്ത്രിക്കുന്ന തരത്തിലുള്ള ലോക്ക്ഡൗണായിരിക്കും അത്.
സിഡ്നി പബിലും സ്ഥിതി രൂക്ഷമാകുന്നു
സിഡ്നിയിലെ കാസുലയിലുള്ള ക്രോസ് റോഡ്സ് ഹോട്ടലിൽ പൊട്ടിപ്പുറപ്പെട്ട കൊറോണബാധ ഇപ്പോൾ 13 പേരിലേക്കായി ഉയർന്നു.

സംസ്ഥാനത്ത് പുതുതായി 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ എട്ടും ക്രോസ് റോഡ്സ് പബുമായി ബന്ധപ്പെട്ടാണ്.
ജൂലൈ മൂന്നിനും 10നും ഇടയിൽ ക്രോസ് റോഡ്സ് ഹോട്ടലിൽ എത്തിയ എല്ലാവരും 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യണമെന്ന് സർക്കാർ നിർദ്ദേശിച്ചു. ഇവരോടെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാനും നിർദ്ദേശമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു ഹോട്ടലും അടച്ചിട്ടുണ്ട്. പിക്റ്റൺ ഹോട്ടലാണ് ശുചീകരണത്തിനായി അടച്ചത്.
രോഗം ബാധിച്ച ഒരാൾ, ജൂലൈ 4, 9, 10 തീയതികളിൽ ഇവിടെ എത്തിയതായി തെളിഞ്ഞിരുന്നു.
കാസുലയിലെ പ്ലാനറ്റ് ഫിറ്റ്നസ് ജിമ്മും ഞായറാഴ്ച മുതൽ അടച്ചിട്ടു.
Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. People are also advised to wear masks in public.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
News and information is available in 63 languages at sbs.com.au/coronavirus

