ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് നിയന്ത്രണം നാല് ആഴ്ച കൂടിയെങ്കിലും നീളുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ

ഓസ്‌ട്രേലിയയിൽ കൊറോണവൈറസ് മൂലം നിലനിൽക്കുന്ന സാമൂഹിക നിയന്ത്രണങ്ങൾ കുറഞ്ഞത് നാലാഴ്ച കൂടിയെങ്കിലും നീണ്ടുപോകുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു.

Prime Minister Scott Morrison speaks to the media at Parliament House in Canberra.

Prime Minister Scott Morrison speaks to the media at Parliament House in Canberra. Source: AAP

ഓസ്‌ട്രേലിയയിൽ രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ എടുത്തു മാറ്റാൻ മൂന്ന് പ്രധാനപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു 

കൂടുതൽ മെച്ചപ്പെട്ട പരിശോധനാ സംവിധാനങ്ങൾ നടപ്പിലാക്കണം. രോഗബാധിതരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ സർക്കാരിന് കഴിയണം.

മാത്രമല്ല, പ്രാദേശികമായി രോഗം പൊട്ടിപ്പുറപ്പെട്ടാൽ അതിനോട് പ്രതികരിക്കാൻ സംസ്ഥാന-ടെറിട്ടറി സർക്കാരുകൾ കൂടുതൽ സജ്ജമാക്കേണ്ടതുമുണ്ട്.

ഇവ നടപ്പിലാക്കിയ ശേഷമേ നിലവിലെ നിയന്ത്രണങ്ങൾ എടുത്തു മാറ്റാൻ കഴിയുകയുള്ളുവെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.

ഇവ നാലാഴ്ചക്കുള്ളിൽ നടപ്പിലാക്കുമെന്ന് ദേശീയ ക്യാബിനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച ഉച്ചക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രധാന മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഓഗസ്റ് വരെ പാർലമെന്റ് ചേരുന്നത് നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ അടുത്ത മാസം പരീക്ഷണാർത്ഥം പാർലമെന്റ് ചേരാനാണ് പദ്ധതിയെന്നും മോറിസൺ സൂചിപ്പിച്ചു. 


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും ഇവിടെ വായിക്കാം.


Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


Share

1 min read

Published

Updated

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now