ഓസ്‌ട്രേലിയയിൽ രണ്ടാം വ്യാപനം രൂക്ഷമാകുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള തട്ടിപ്പുകളും വ്യാപകമാകുന്നത്.
വിക്ടോറിയയിൽ മാസ്ക് നിര്ബന്ധമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാകുന്നതായി ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) അറിയിച്ചു.
വിലയേറിയ മെഡിക്കൽ ഫേസ് മാസ്കുകൾ വിൽക്കുന്നു എന്നവകാശപ്പെടുന്ന വ്യാജ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലൂടെ മാസ്ക് ഓഡർ ചെയ്തവർക്ക് ഇവ ലഭിച്ചിട്ടില്ലെന്ന് സ്‌കാം വാച്ചിന് പരാതി ലഭിച്ചതായി ACCC അറിയിച്ചു.
ഇത്തരത്തിൽ കൊറോണവൈറസിന്റെ പേരിലുള്ള വിവിധ തരം ഓൺലൈൻ തട്ടിപ്പുകളാണ് വ്യപകമാകുന്നത്.
വ്യാജ ഓൺലൈൻ സ്റ്റോറുകൾ ഉണ്ടാക്കി അത് വഴി കൊവിഡിന്റെ ചികിത്സക്കെന്ന പേരിലുള്ള മരുന്നുകളുടെയും വാക്‌സിനുകളുടെയും വിൽപ്പന നടക്കുന്നതായും ACCC അറിയിച്ചു.
അതുകൊണ്ട് തന്നെ ഓൺലൈനിലൂടെ സാധനങ്ങൾ വാങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും ACCC മുന്നറിയിപ്പ് ൽകിയിട്ടുണ്ട്.
സാധനങ്ങൾ വാങ്ങിയ ശേഷം മണി ഓഡർ, വയർ ട്രാൻസ്ഫർ, ബിറ്റ്‌കോയിൻ പോലുള്ള ഇലക്ട്രോണിക് കറൻസി തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ പണം അടയ്ക്കാൻ ആവശ്യപ്പെടുന്ന ഷോപ്പിംഗ് സൈറ്റുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് ACCC വക്താവ് അറിയിച്ചു.
ഇത്തരം തട്ടിപ്പുകൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങളുടെ പേരിലും മറ്റ് സ്ഥാപനങ്ങളുടെ പേരിലുമുള്ള തട്ടിപ്പുകളും വ്യാപകമാകുന്നതായി ACCC എസ് ബി എസ് മലയാളത്തെ അറിയിച്ചു.

Source: scamwatch
മാർച്ച് മുതൽ മെയ് വരെ കോവിഡുമായി ബന്ധപ്പെട്ട് സർക്കാർ സ്ഥാപനങ്ങളുടെ പേരിൽ നിരവധി തട്ടിപ്പുകളാണ് നടന്നത്.
പ്രതിസന്ധിയിൽ നിങ്ങൾക്ക് സർക്കാർ ധനസഹായം ലഭിക്കും എന്ന വിധത്തിലുള്ള SMS സന്ദേശങ്ങളും നിരവധിയാണെന്ന് ACCC ചൂണ്ടിക്കാട്ടി.

Source: Scamwatch
കൂടാതെ സൂപ്പറാന്വേഷൻ തട്ടിപ്പുകളും, കൊറോണ സമയത്ത് വൂൾവർത്സ് സാധനങ്ങൾ സൗജന്യമായി നൽകുന്നു എന്ന വ്യാജ സന്ദേശങ്ങളും പ്രചരിച്ചിരുന്നു.

Source: Scamwatch

Source: Scamwatch
ഇത്തരത്തിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ സ്‌കാംവാച്ച് വെബ്സൈറ്റിലൂടെ ACCCയെ ബന്ധപ്പെടാവുന്നതാണ്.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.