ഈ ആരോഗ്യപ്രശ്നങ്ങളുണ്ടോ? കൊവിഡ്-19 വൈറസ് ബാധ ഗുരുതരമാകാം...

കുറഞ്ഞ രോഗപ്രതിരോധ ശേഷിയും, മറ്റു പല ആരോഗ്യപ്രശ്നങ്ങളുമുള്ളവർക്ക് കൊറോണവൈറസ് ബാധ ഗുരുതരമാകാം. ഏതൊക്കെയാണ് അത്തരം സാഹചര്യങ്ങൾ എന്ന് അറിയാം...

Asthma medication

Asthma medication Source: Getty ImagesRgStudio

പൂർണ ആരോഗ്യമുള്ളവരിൽ പലപ്പോഴും കൊറോണവൈറസ് ബാധ മൂലം രോഗലക്ഷണങ്ങൾ പോലും ഉണ്ടാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ നിലവിൽ പല രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളുമുള്ളവർക്ക് വൈറസ് ബാധിച്ചാൽ അത് രൂക്ഷമായ പ്രശ്നങ്ങളാകും സൃഷ്ടിക്കുന്നത്.

ശ്വാസകോശത്തെയാണ് കൊറോണവൈറസ് ബാധിക്കുന്നത്. രോഗപ്രതിരോധ സംവിധാനം ഈ വൈറസിനെ ചെറുക്കാനായി അമിതമായി പ്രവർത്തിക്കുന്നതിനാൽ, ശ്വാസകോശത്തിനുള്ളിൽ വീക്കമുണ്ടാകും.

ആസ്ത്മ, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ, പ്രമേഹം തുടങ്ങിയവയൊക്കെ ഉള്ളവർക്ക് വൈറസ് ബാധ കൂടുതൽ അപകടകരമാകാൻ ഒരു പ്രധാന കാരണം ഇതാണ്.

കൊവിഡ്-19 മൂലം ലോകത്ത് ICUവിൽ പ്രവേശിപ്പിക്കേണ്ടിവന്നതിൽ 70 ശതമാനം പേർക്കും ഇത്തരത്തിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഏതൊക്കെ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കാണ് വൈറസ്ബാധ രൂക്ഷമാകാം എന്ന കാര്യമാണ് ഇവിടെ പരിശോധിക്കുന്നത്.

ആസ്ത്മ

ശ്വാസനാളികളുടെ വീക്കവും ദൗർബല്യവും മൂലം ഉണ്ടാകുന്ന ശ്വാസകോശപ്രശ്നമാണ് ആസ്ത്മ. ചുമ, അതിവേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ശ്വാസതടസ്സം, നെഞ്ചിലെ ഭാരം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ഓസ്ട്രേലിയയിൽ 11 ശതമാനം പേർക്ക് ആസ്ത്മയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ശ്വാസനാളികളെ അലോസരപ്പെടുത്തുന്ന എന്തു ഘടകങ്ങളും ആസ്ത്മ രൂക്ഷമാക്കാം. കൊവിഡ്-19 ശ്വാസകോശത്തെ ആക്രമിക്കും എന്നതിനാലാണ് ഇത് കൂടുതൽ അപകടകരമാകുന്നത്.

ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇവിടെയറിയാം

മറ്റ് ശ്വാസകോശപ്രശ്നങ്ങൾ

ആസ്ത്മയ്ക്ക് പുറമേ ഓസ്ട്രേലിയക്കാർക്ക് പൊതുവായി കണ്ടു വരുന്ന ശ്വാസകോശ പ്രശ്നങ്ങൾ ആസ്ബസ്റ്റോസിസ്, ബ്രോങ്കൈറ്റിസ്, സിസ്റ്റിക് ഫൈബ്രോസിസ്, ശ്വാസകോശ അർബുദം, പ്ല്യൂറൽ എഫ്യൂഷൻ, ക്ഷയം, ശ്വാസകോശ സിലിക്കോസിസ് എന്നിവയാണ്.

ഇത്തരം രോഗങ്ങളുള്ളവർക്കും കൂടുതൽ വിശദാംശങ്ങൾ ഇവിടെ ലഭിക്കും.

ഹൃദ്രോഗങ്ങൾ

ഹൃദയസംബന്ധമായ രോഗങ്ങളുള്ളവരിൽ കൊറോണവൈറസ് മൂലമുള്ള മരണനിരക്ക് ശരാശരിയെക്കാൾ വളരെ കൂടുതലാണ് എന്നാണ് ആഗോളതലത്തിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

രോഗം വരാനുള്ള സാധ്യതയല്ല ഇതിന് കാരണം, മറിച്ച് രോഗം കൂതുൽ രൂക്ഷമാകാനുള്ള സാധ്യതയാണ്.

കൊവിഡ്-19 ബാധ ഹൃദയ പേശികളുടെ ഗുരുതരമായ വീക്കത്തിന് കാരണമാകുന്നു. ഇത് ഹൃദയാഘാതത്തിലേക്കോ, മറ്റു ഹൃദയസംബന്ധമായ തകരാറുകളിലേക്കോ നയിക്കും.

ആരോഗ്യകരമായ ജീവിതരീതിയാണ് ഇത് പ്രതിരോധിക്കാൻ ഏറ്റവും പ്രധാനം.

സ്ഥിരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി, ശരീരത്തിന്റെ ജലാംശം കാത്തുസൂക്ഷിക്കു, മതിയായ ഉറക്കം തുടങ്ങിയവ ഏറെ പ്രധാനമാണ്.

ആഴ്ചയിൽ 150 മിനിട്ടെങ്കിലും ലഘുവ്യയാമം, അല്ലെങ്കിൽ 75 മിനിട്ട് കഠിന വ്യായാമം ചെയ്യണം എന്നാണ് ലോകാരോഗ്യസംഘടന നിർദ്ദേശിക്കുന്നത്.

അല്ലെങ്കിൽ ഇത് ഇടവിട്ടും ചെയ്യാം. വീട്ടിനുള്ളിലെ വ്യായാമം പോലും മതിയാകും.

ഹൃദ്രോഗങ്ങളെക്കുറിച്ച് കൂടുതൽ ഇവിടയറിയാം.

പ്രമേഹം

പ്രമേഹമുള്ളവർക്ക് കൊവിഡ്-19 ബാധ കൂടുതൽ രൂക്ഷമാകാം. ഫ്ലൂ വാക്സിൻ എടുക്കുക, രോഗമുണ്ടായാൽ എന്തു ചെയ്യും എന്ന വ്യക്തമായ ധാരണയുണ്ടാക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുക എന്നതാണ് ഡയബറ്റിസ് ഓസ്ട്രേലിയയുടെ നിർദ്ദേശം.

പ്രമേഹമുള്ളവർക്ക് കൊറോണബാധ മൂലം മറ്റുള്ളവരെക്കാൾ ഗുരുതരമായ ശ്വാസകോശപ്രശ്നങ്ങളുണ്ടാകാം എന്നാണ് തെളിവുകൾ. രോഗപ്രതിരോധ സംവിധാനത്തിന്റെ തെറ്റായ പ്രവർത്തനത്തിലേക്കും, രണ്ടാം ഘട്ട അണുബാധയിലേക്കും നീളാൻ സാധ്യതയുണ്ട്.

ടൈപ്പ്-2 പ്രമേഹമുള്ള പലർക്കും അമിത വണ്ണവുമുണ്ടാകാം. ഇത് കൊവിഡ്-19 ഉള്ളവർക്ക് കൂടുതൽ പ്രതിസന്ധിയുണ്ടാക്കും.

ഇതേക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇവിടെ വായിക്കാം

കരൾ രോഗങ്ങൾ

ഹെപ്പറ്റൈറ്റിസ് B, അല്ലെങ്കിൽ C ഉള്ളവർക്കും മറ്റു കരൾ രോഗങ്ങളുള്ളവർക്കും നൽകുന്നത് മറ്റെല്ലാവർക്കും നൽകുന്ന അതേ ആരോഗ്യമുന്നറിയിപ്പാണ്.

കടുത്ത കരൾ രോഗങ്ങളുള്ളവർ ഫ്ളൂ വാക്സിനും, ന്യൂമോകോക്കൽ രോഗങ്ങൾക്കെതിരായ വാക്സിനും എടുക്കണം എന്നാണ് നിർദ്ദേശം.

  • ഹെപ്പറ്റൈറ്റിസും കൊവിഡ്-19നും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇവിടെ അറിയാം
  • ദീർഘകാല ഹെപ്പറ്റൈറ്റിസ്-Bയും കൊവിഡ്-19നും കുറിച്ചുള്ള വിവരങ്ങൾ ഇവിടെ
  • ദീർഘകാല ഹെപ്പറ്റൈറ്റിസ്-C യും കൊവിഡ്-19നും കുറിച്ചുള്ള വിവരങ്ങൾ ഇവിടെ

ക്യാൻസർ ചികിത്സ

അർബുദ ചികിത്സ നേടുന്നവരുടെ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. ചികിത്സാ സമയത്തും അതിനു ശേഷവും അണുബാധ ഉണ്ടാകുന്നത് തടയാൻ ഡോക്ടറുടെ ഉപദേശങ്ങൾ കൃത്യമായി പിന്തുടരണം.

ഇത്തരം സാഹചര്യത്തിലുള്ളവർ പരമാവധി വീട്ടിൽ തന്നെയിരിക്കണം. പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ആവശ്യമില്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കുന്നതാണ് ഉചിതം.

അവയവമാറ്റിവയ്ക്കൽ കഴിഞ്ഞവരുടെ രോഗപ്രതിരോധ ശേഷിയും ഇത്തരത്തിൽ തന്നെയാകും. അവരും സമാനമായ മുൻകരുതലെടുക്കണം.


People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. 

Testing for coronavirus is now widely available across Australia. If you are experiencing cold or flu symptoms, arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.  

The Federal Government's coronavirus tracing app COVIDSafe is available for download from your phone's app store. 

SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at www.sbs.com.au/coronavirus 


Share

3 min read

Published

Updated

By SBS Radio

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now