Latest

കൊവിഡ് അപ്‌ഡേറ്റ്: കൊവിഡിനൊപ്പം ഫ്ലൂവും പരിശോധിക്കാം; പുതിയ RAT കിറ്റിന് ഓസ്‌ട്രേലിയയിൽ അംഗീകാരം

2022 സെപ്റ്റംബർ എട്ടിലെ പ്രധാന കൊവിഡ് വാർത്തകൾ അറിയാം.

VICTORIA CORONAVIRUS COVID19

A students receives a COVID-19 Rapid Antigen Test (RAT) in Melbourne. (file) Source: AAP / JAMES ROSS/AAPIMAGE

Key Points
  • വെള്ളിയാഴ്ചക്ക് ശേഷം സംസ്ഥാനങ്ങളും ടെറിട്ടറികളും പ്രതിദിന കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിക്കില്ല
  • ആഗോളതലത്തിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിലും, മരണങ്ങളിലും കുറവ് രേഖപ്പെടുത്തി
  • കുത്തിവെയ്പ്പില്ലാത്ത കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയും ചൈനയും അംഗീകാരം നൽകി
ഓസ്ട്രേലിയയിൽ 84 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 25 മരണങ്ങൾ ന്യൂസൗത്ത് വെയിൽസിലും, 24 മരണങ്ങൾ വിക്ടോറിയയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 11 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

TouchBio SARS-CoV-2 & FLU A/B ആന്റിജൻ കോംബോ ടെസ്റ്റ്, Fanttest COVID-19/Influenza A&B ആന്റിജൻ ടെസ്റ്റ് കിറ്റ് എന്നിവയുടെ ഉപയോഗത്തിന് ഓസ്ട്രേലിയൻ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകി.

സ്വയം പരിശോധന കിറ്റുകൾ COVID-19, ഇൻഫ്ലുവൻസ വൈറസുകളെ കണ്ടെത്താൻ സഹായിക്കുന്നവയാണ്. പരിശോധന കിറ്റിൽ അധികമായി ഉൾപ്പെടുത്തിയിരിക്കുന്ന വരയിലൂടെയാണ് ഇൻഫ്ലുവൻസ എ, ബി എന്നിവയുടെ സാന്നിധ്യം തിരിച്ചറിയുക.

കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ ഇവിടെയറിയാം

വെള്ളിയാഴ്ചയ്ക്ക് ശേഷം പ്രതിദിന കോവിഡ് റിപ്പോർട്ടുകളും കണക്കുകളും പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് സംസ്ഥാനങ്ങളും ടെറിട്ടറികളും തീരുമാനിച്ചു.
സെപ്റ്റംബർ 16 മുതൽ പ്രതിവാര റിപ്പോർട്ടുകളാകും പരസ്യപ്പെടുത്തുക.

കുത്തിവെയ്പിലൂടെയല്ലാതെ നൽകാവുന്ന കൊവിഡ് പ്രതിരോധ വാക്സിൻ ഇന്ത്യയും ചൈനയും അംഗീകരിച്ചു.
ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നൽകാവുന്ന വാക്‌സിനാണ് ഇന്ത്യ അംഗീകരിച്ചത്.
CanSino Biologics വികസിപ്പിച്ച ബൂസ്റ്റർ ഡോസിൻറെ ശ്വസിക്കാവുന്ന പതിപ്പിനാണ് ചൈന അംഗീകാരം നൽകിയത്.
Find a Long COVID clinic

Find a COVID-19 testing clinic

Register your RAT results here, if you're positive

Here is some help understanding COVID-19 jargon in your language

Read all COVID-19 information in your language on the SBS Coronavirus portal

Share

Published

By SBS Malayalam
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service