ഓസ്‌ട്രേലിയയിൽ 5 മുതൽ 11വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ ലഭ്യമാക്കുന്നതിനുള്ള അനുമതിക്കായി ഫൈസർ TGAക്ക് അപേക്ഷ സമർപ്പിച്ചതായി ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു.
ATAGI യിൽ നിന്ന് അനുമതി ലഭിച്ചാൽ ഉടൻ 5 മുതൽ 11വയസ് വരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകാൻ തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതെസമയം ക്വീൻസ്ലാൻറ് പട്ടണമായ ഗൂണ്ടിവിണ്ടിയിൽ പുതിയ പരിശോധനാ ക്ലിനിക്കുകൾ തുടങ്ങും. ഈ പ്രദേശത്ത് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. എന്നാൽ ഇവിടെ ലോക്ക്ഡൗൺ നടപ്പിലാക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിന് NSW മൾട്ടികൾച്ചറൽ ഹെൽത് കമ്മ്യുണിക്കേഷൻസ് ദീപാവലി ആശംസകൾ നേർന്നു. ഒപ്പം സുരക്ഷിതമായി ആഘോഷിക്കണമെന്നുള്ള നിർദ്ദേശവും നൽകുന്നു.
കൊവിഡ്-19 കണക്കുകൾ:
- വിക്ടോറിയയിൽ 1,247 പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു. ഒൻപത് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
- ന്യൂ സൗത്ത് വെയിൽസിൽ 308 പ്രാദേശിക രോഗബാധയും നാല് മരണവും റിപ്പോർട്ട് ചെയ്തു.
- ക്വീൻസ്ലാന്റിൽ മൂന്ന് പുതിയ പ്രാദേശിക രോഗബാധ.
- ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 13 പുതിയ കേസുകൾ സ്ഥിരീകരിച്ചു.
ബൂസ്റ്റർ ഡോസ്
നവംബർ എട്ട് തിങ്കളാഴ്ച മുതൽ നോർത്തേൺ ടെറിട്ടറിയിൽ ബൂസ്റ്റർ ഡോസ് ലഭ്യമാകും. നിലവിൽ ബൂസ്റ്റർ ഡോസ് ആർക്കും നിർബന്ധമല്ല.
Quarantine, travel, testing clinics and pandemic disaster payment
Quarantine and testing requirements are managed and enforced by state and territory governments:
If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.
- News and information over 60 languages at sbs.com.au/coronavirus
- Relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.
- Information about the COVID-19 vaccine in your language.
Visit the translated resources published by NSW Multicultural Health Communication Service:
Testing clinics in each state and territory: