കൊവിഡ്-19 അപ്ഡേറ്റ്: NSWൽ 40% പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു; വിക്ടോറിയയിൽ കൂടുതൽ പേർക്ക് ധനസഹായം

2021 സെപ്റ്റംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

Jamii zakwanza zapewa chanjo ya COVID-19 mjini Sydney

Wanachama wa jamii zawatu wa asili, wapokea chanjo za Covid-19 katika zahanati iliyo jenga katika kituo chakitaifa cha ubora wa asili. Source: AAP/Dan Himbrechts

  • NSWൽ 40% പേർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചു
  • വിക്ടോറിയയിൽ ലോക്ക്ഡൗൺ ബാധിച്ച കൂടുതൽ പേർക്ക്  ധനസഹായം
  • ACTയിൽ 15 പുതിയ കേസുകൾ സ്ഥിരീകരിച്ചു
  • ക്വീൻസ്‌ലാന്റിൽ ഒരു പ്രാദേശിക രോഗബാധ കണ്ടെത്തി

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ 1,485 പുതിയ പ്രാദേശിക വൈറസ്ബാധയും, മൂന്ന് മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 1,000 ലേറെ പേർ വൈറസ്‌ബാധിച്ച് ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലും 72 പേർ വെന്റിലേറ്ററിലുമാണ്.

ന്യൂ സൗത്ത് വെയിൽസിലെ രണ്ട് ഡോസ് വാക്‌സിനേഷൻ നിരക്ക് 40 ശതമാനമായി. 73 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു.

80 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചുകഴിഞ്ഞാൽ സംസ്ഥാനവ്യാപകമായുള്ള ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ ഉറപ്പ് നൽകി.

അതേസമയം, അടുത്ത രണ്ടാഴ്ചയിൽ വൈറസ്ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുമെന്ന് പ്രീമിയർ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

വിക്ടോറിയ

സംസ്ഥാനത്ത് 183 പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിൽ 101 കേസുകൾ നിലവിലെ രോഗബാധയുമായി ബന്ധമുള്ളതാണ്.

ലോക്ക്ഡൗൺ ബാധിച്ച കൂടുതൽ പേർക്ക് 27 മില്യൺ ഡോളറിന്റെ അധിക ധനസഹായം സർക്കാർ പ്രഖ്യാപിച്ചു.

നിങ്ങളുടെ സമീപത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഏതെന്ന് അറിയാം.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • ACT യിൽ 15 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 13ഉം നിലവിലെ രോഗബാധയുമായി ബന്ധമുള്ളതാണ്. പുതിയ കേസുകളിൽ ആറ് എണ്ണം രോഗബാധയുള്ളപ്പോൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
  • ക്വീൻസ്ലാന്റിൽ ഒരു കേസ് സ്ഥിരീകരിച്ചു. വൈറസ് കണ്ടെത്തിയ നാല് വയസുള്ള പെൺകുട്ടിയുടെ അമ്മയ്ക്കാണ് രോഗബാധ
  • വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ 80 ശതമാനം പേർ വാക്‌സിൻ സ്വീകരിച്ചാൽ മാത്രമേ അതിർത്തി നിയന്ത്രണം നീക്കാനുള്ള തീയതി പ്രഖ്യാപിക്കുകയുള്ളു
How can I shop safely
Source: ALC
Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine

VIC Travel permitOverseas travellers and Quarantine

ACT Transport and Quarantine

NT Travel and Quarantine

QLD Travel and Quarantine

SA Travel and Quarantine

TAS Travel and Quarantine

WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania

Northern Territory 


Pandemic disaster payment information in each state and territory:

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania
Northern Territory


2 min read

Published

Updated

By SBS/ALC Content

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now