കൊവിഡ് അപ്‌ഡേറ്റ്: ഓസ്‌ട്രേലിയയിൽ കൊവിഡ് വ്യാപന നിരക്ക് കുറയുന്നു; ICUൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും കുറവ്

2022 ഓഗസ്റ്റ് 22ലെ പ്രധാന കൊവിഡ് വാർത്തകൾ അറിയാം.

CITY2SURF FUN RUN/COVID

Participants take part in the annual City2Surf fun run in Sydney. (file) Source: AAP / STEVEN SAPHORE/AAPIMAGE

Key Points

  • NSWൽ ആദ്യത്തെ പ്രാദേശിക കുരങ്ങുപനിബാധ റിപ്പോർട്ട് ചെയ്തു
  • കൊവിഡ് മഹാമാരിയുടെ സമയത്ത് രാജ്യത്ത് വിവാഹമോചന അപേക്ഷകൾ വർദ്ധിച്ചതായി റിപ്പോർട്ട്
  • സ്കോട്ട് മോറിസന്റെ രഹസ്യ നിയമനങ്ങളിൻമേലുള്ള നിയമോപദേശം വെളിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി

ഓസ്‌ട്രേലിയയിൽ പുതിയ 10 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. വിക്ടോറിയയിൽ ആറ് മരണങ്ങളും, ന്യൂ സൗത്ത് വെയിൽസിൽ നാല് മരണങ്ങളുമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്.

ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളിലും ടെറിട്ടറികളിലും പുതിയ കേസുകൾ, ആശുപത്രികളിൽ പ്രവേശിക്കുന്ന രോഗികളുടെ എണ്ണം, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം എന്നിവയിൽ കുറവ് രേഖപ്പെടുത്തി.

ഏപ്രിൽ നാലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കൊവിഡ് നിരക്കാണ് നിലവിൽ പല പ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ ഇവിടെയറിയാം.

കൊവിഡ് മഹാമാരിയുടെ സമയത്ത് അഞ്ച് വിവിധ വകുപ്പുകളിൽ രഹസ്യമായി സ്വയം സത്യപ്രതിജ്ഞ ചെയ്ത മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ നടപടി സംബന്ധിച്ച് ലഭിച്ച നിയമോപദേശം വെളിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ആന്തണി അൽബനീസി പറഞ്ഞു.

NSWൽ ആദ്യത്തെ പ്രാദേശികമായുള്ള കുരങ്ങുപനി ബാധ കഴിഞ്ഞ ആഴ്ച അവസാനം റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് നിലവിലുള്ള 42 കേസുകളിൽ ഏറ്റവും കൂടുതൽ അണുബാധകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് വിദേശ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയവരിലാണ്.

ഓസ്‌ട്രേലിയയിൽ 3,917 കൊവിഡ് കേസുകൾ റെസിഡൻഷ്യൽ വയോജന പരിചരണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഓഗസ്റ്റ് 19 വരെയുള്ള കണക്കുകളാണ് ഇത്. 592 വ്യത്യസ്ത ഇടങ്ങളുമായി ബന്ധമുള്ളവയാണ് ഈ കേസുകൾ.

ഓഗസ്റ്റ് 12 മുതൽ 92 മരണങ്ങൾ കൂടി റെസിഡൻഷ്യൽ വയോജന പരിചരണ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്തതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ ആദ്യ രണ്ട് വർഷങ്ങളിൽ വിവാഹമോചന അപേക്ഷകൾ ഗണ്യമായി ഉയർന്നതായി ഓസ്‌ട്രേലിയയിലെ ഫെഡറൽ സർക്യൂട്ട് ആൻഡ് ഫാമിലി കോടതിയിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തി.

2019-20 ൽ 45,886ഉം 2018-19 ൽ 44,432ഉം വിവാഹ മോചന അപേക്ഷകൾ ആണ് കോടതിക്ക് ലഭിച്ചത്. എന്നാൽ 2020-21കാലയളവിൽ അപേക്ഷകളുടെ എണ്ണം 49,625 ആയി വർദ്ധിച്ചു.

ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്.

Find a COVID-19 testing clinic

ACT New South Wales Northern Territory Queensland

South Australia Tasmania Victoria Western Australia

Register your RAT results here, if you're positive

ACT New South Wales Northern Territory Queensland

South Australia Tasmania Victoria Western Australia

Before you head overseas, check the latest travel requirements and advisories

Here is some help understanding COVID-19 jargon in your language

Read all COVID-19 information in your language on the SBS Coronavirus portal


Share

2 min read

Published

Updated

By SBS Malayalam

Source: SBS



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now