കൊവിഡ്-19 അപ്ഡേറ്റ്: NSWൽ കൂടുതൽ മേഖലകളിൽ ലോക്ക്ഡൗൺ: ACTയും ലോക്ക്ഡൗണിൽ

2021 ഓഗസ്റ്റ് 12ലെ പ്രധാന കൊവിഡ് വാർത്തകൾ

ACT

Overlooking Lake Burley Griffin with Dept. of Defence in the foreground, Captain Cook water jet centre and Black Mountain top right. (AAP Photo/Alan Porritt) Source: AAP Photo/Alan Porritt


  • NSWലെ കൂടുതൽ മേഖലകളിൽ കടുത്ത ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ
  • മെൽബണിലെ ബിസിനസുകൾക്ക് കൂടുതൽ സഹായം പ്രഖ്യാപിച്ചു
  • ACTയിലും ലോക്ക്ഡൗൺ
  • സൗത്ത് ഓസ്ട്രേലിയക്കാർ വിമാനത്തിൽ ക്വീൻസ്ലാന്റിലേക്ക്പോകാം

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് 345 പ്രാദേശിക രോഗബാധകളാണ് സ്ഥിരീകരിച്ചത്. ഇതിൽ കുറഞ്ഞത് 60 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.

സംസ്ഥാനത്ത് രണ്ടു പേർ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 90 വയസിനു മേൽ പ്രായമുള്ള പുരുഷൻമാരാണ് രണ്ടു പേരും.

സംസ്ഥാനത്തെ ലോക്ക്ഡൗൺ ബാധിത മേഖലകളിലേക്ക് കൂടുതൽ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തി.

ഉൾനാടൻ NSWലെ ബോഗൻ, ബർക്ക്, ബ്രെവാറിന, കൂനാംബ്ൾ, ഗിൽഗാൻഡ്ര, നരോമൈൻ, വോൾഗെറ്റ്, വോറൻ എന്നീ കൗൺസിൽ മേഖലകളെയാണ് ലോക്ക്ഡൗൺ പട്ടികയിലേക്ക് കൂട്ടിച്ചേർത്തത്.

സിഡ്നിയിലെ ബേസൈഡ്, ബർവുഡ്, സ്ട്രാത്ത്ഫീൽ മേഖലകളിൽ കൂടി ഇന്നുവൈകിട്ട് അഞ്ചു മണി മുതൽ കർശന നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ സിഡ്നിയിൽ അധിക നിയന്ത്രണങ്ങളുള്ള കൗൺസിലുകളുടെ എണ്ണം 12 ആയി.

വിക്ടോറിയ

വിക്ടോറിയയിൽ 21 പ്രാദേശിക രോഗബാധകളാണ് റിപ്പോർട്ട് ചെയ്തത്.

ഇതിൽ നാലെണ്ണം നിലവിലെ ക്ലസ്റ്ററുകളുമായി ബന്ധമില്ലാത്തതാണ്.

ആറു പേർ സമൂഹത്തിൽ സജീവവുമായിരുന്നു.

മെൽബൺ നഗരത്തിൽ ലോക്ക്ഡൗൺ ബാധിച്ച ഒരു ലക്ഷത്തോളം ബിസിനസുകൾക്ക് സർക്കാർ അധിക ധനസഹായം പ്രഖ്യാപിച്ചു.

ഫെഡറൽ സർക്കാരുമായി ചേർന്ന് 367 മില്യൺ ഡോളറാണ് ഇതിനായി ചെലവാക്കുക.

നിലവിലെ ധനസഹായ പദ്ധതിക്ക് അർഹമല്ലാത്ത സ്ഥാപനങ്ങൾക്ക് ഒറ്റത്തവണ ധനസഹായം നൽകാൻ ഇതിൽ വ്യവസ്ഥയുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ ഒരു വർഷത്തിനിടയിലെ ആദ്യ പ്രാദേശിക കൊവിഡ്ബാധ റിപ്പോർട്ട് ചെയ്തു.
  • ഇതോടെ ഇന്ന് വൈകിട്ട് അഞ്ചു മണിമുതൽ ACTയിൽ ലോക്ക്ഡോൗൺ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേക്കാണ് ലോക്ക്ഡൗൺ
  • ക്വീൻസ്ലാന്റിൽ 10 കേസുകൾ കൂടി സ്ഥിരീകരിച്ചു. നിലവിലെ ക്ലസ്റ്ററുമായി ബന്ധമുള്ള എല്ലാ കേസുകളും ക്വാറന്റൈനിലായിരുന്നു.
  • സൗത്ത് ഓസ്ട്രേലിയക്കാർക്ക് വിമാനത്തിൽ സംസ്ഥാനത്തേക്കെത്താമെന്ന് QLD പ്രീമിയർ അനസ്താഷ്യ പലാഷേ അറിയിച്ചു.
  • എന്നാൽ QLDയിലുള്ളവർ NSWഅതിർത്തിയിലേക്ക് കടക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി.

ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം

ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിലാണെന്ന് ഇവിടെ അറിയാം. രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ സ്മാർട്ട് ട്രാവലർ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.  


ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.

NSW 
ACT 

ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം

NSW 
ACT 

Share

Published

By SBS/ALC Content
Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service