- NSWലെ കൊവിഡ് ബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്ന് പ്രീമിയറുടെ മുന്നറിയിപ്പ്.
- തെക്ക്-കിഴക്കൻ മെൽബണിലെ പ്രാൺ മാർക്കറ്റ് സമ്പർക്കപ്പട്ടികയിൽ ടിയർ-1 ഇടമായി പ്രഖ്യാപിച്ചു
- അഡ്‌ലൈഡിൽ സമ്പർക്കപറ്റിയിൽ 71 ഇടങ്ങൾ കൂടി
- ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ രണ്ട് പേർ മരിച്ചു
ഓസ്‌ട്രേലിയയിൽ ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ രക്തം കട്ടപിടിച്ച് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
വിക്ടോറിയയിലുള്ള 48 വയസുള്ള ഒരു സ്ത്രീയും, 44 കാരനായ ഒരു ടാസ്മേനിയക്കാരനുമാണ് ആദ്യ ഡോസ് ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ച ശേഷം മരിച്ചതെന്ന് തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ പറഞ്ഞു.
രാജ്യത്ത് 61 ലക്ഷം ആസ്ട്രസേനക്ക ഡോസുകൾ വിതരണം ചെയ്തതിന് ശേഷം ത്രോംബോസിസ് വിത്ത് ത്രോമ്പോസൈറ്റോപീനിയ സിൻഡ്രം ബാധിച്ച് അഞ്ച് പേരാണ് മരിച്ചത്.
രാജ്യത്ത് ഡെൽറ്റ വേരിയന്റ് പൊട്ടിപ്പുറപ്പെട്ട ശേഷം ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും ഏറ്റവും കൂടുതൽ കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത്.
ന്യൂ സൗത്ത് വെയിൽസ്
ന്യൂ സൗത്ത് വെയിൽസിൽ 124 പുതിയ പ്രാദേശിക വൈറസ്ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ 87 പേർ സമൂഹത്തിലുണ്ടായിരുന്നു. ഫെയർഫീൽഡ് പ്രദേശത്താണ് 30 കേസുകൾ.
കാൻടർബറി-ബാങ്ക്സ്‌ടൗൺ പ്രദേശത്ത് താമസിച്ചുകൊണ്ട് മറ്റ് സ്ഥലങ്ങളിൽ ജോലി ചെയുന്ന ആരോഗ്യ-ഏജ്ഡ് കെയർ ജീവനക്കാർ ജൂലൈ 23 മുതൽ എല്ലാ മൂന്ന് ദിവസം കൂടുമ്പോഴും പരിശോധന നടത്തേണ്ടതാണ്.
രോഗബാധ കൂടുതലുള്ളസ്ഥലങ്ങളുടെ പട്ടിക ഇവിടെ അറിയാം. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ ജൂലൈ 30 അർദ്ധരാത്രിയാണ് അവസാനിക്കുന്നത്.
വിക്ടോറിയ
വിക്ടോറിയയിൽ 26 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യയാണ് ഇത്. സംസ്ഥാനത്ത് സജീവമായ 146 കേസുകളാണ് ഉള്ളത്.
രോഗബാധിതരുമായി സമ്പർക്കത്തിലായ ഏതാണ്ട് 18,000 പേരാണ് സംസ്ഥാനത്ത് ഐസൊലേറ്റ് ചെയ്യുന്നത്. രോഗബാധിതർ സന്ദർശിച്ചുവെന്ന് കരുതുന്ന 380 ലേറെ സ്ഥലങ്ങൾ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.
പൂർണ്ണ പട്ടിക ഇവിടെ അറിയാം. സംസ്ഥാനത്തെ ലോക്ക്ഡൗൺ ജൂലൈ 27 ചൊവ്വാഴ്ച അർദ്ധരാത്രി വരെയാണ് നീട്ടിയിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ സംഭവിച്ചത്
- സൗത്ത് ഓസ്‌ട്രേലിയയിൽ രണ്ട് പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കേസുകളുടെ എണ്ണം 14 ആയി.
- ജൂലൈ 23 വെള്ളിയാഴ്ച മുതൽ ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തി ക്വീൻസ്ലാൻറ് അടയ്ക്കും
- ആസ്ട്രസെനക്ക വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ ത്രോംബോസിസ് വിത്ത് ത്രോമ്പോസൈറ്റോപീനിയ സിൻഡ്രം ബാധിച്ച് രണ്ട് പേർ മരിച്ചു
ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം
ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിലാണെന്ന് ഇവിടെ അറിയാം. രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ സ്മാർട്ട് ട്രാവലർ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.
News and information over 60 languages at sbs.com.au/coronavirus- Relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.
- Information about the COVID-19 vaccine in your language.