കൊവിഡ്-19 അപ്ഡേറ്റ്: ആശ്വാസമില്ലാതെ NSW; വാക്സിൻ മാത്രമാണ് മുന്നിലുള്ള വഴിയെന്ന് സർക്കാർ

2021 ഓഗസ്റ്റ് ആറിലെ പ്രധാന കൊവിഡ് വാർത്തകൾ

NSW COVID-19 update in Sydney. Friday, August 6, 2021.

The media surround NSW Premier Gladys Berejiklian at a press conference to provide a COVID-19 update in Sydney. Friday, August 6, 2021. Source: AAP Image/Mick Tsikas


  • NSWൽ ഐ സി യുവിലുള്ളതിൽ ഭൂരിഭാഗവും വാക്സിനെടുക്കാത്തവർ
  • വിക്ടോറിയയിലെ പുതിയ കേസുകൾ സമൂഹത്തിൽ സജീവമായിരുന്നുവെന്ന് സർക്കാർ
  • ക്വീൻസ്ലാന്റിലെ വാക്സിനേഷൻ പദ്ധതിയിൽ 300 ഫാർമസികളും

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് 291 പ്രാദേശിക കൊവിഡ് ബാധകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ കുറഞ്ഞത് 48 പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു എന്ന് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ അറിയിച്ചു.

വരും ദിവസങ്ങളിൽ രോഗബാധ കൂടുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രീമിയർ പറഞ്ഞു.

ഒരു മരണം കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. വാക്സിനെടുക്കാത്ത, 60 വയസിനു മേൽ പ്രായമുള്ള ഒരു സ്ത്രീയാണ് മരിച്ചത്.

രോഗബാധ ഏറ്റവും വർദ്ധിക്കുന്ന കാന്റർബറി-ബാങ്ക്സ്ടൗൺ മേഖലയിൽ പൊലീസ് സാന്നിദ്ധ്യം കൂട്ടുമെന്നും പ്രീമിയർ വ്യക്തമാക്കി. ആരോഗ്യനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനാണ് ഇത്.

സംസ്ഥാനത്ത് ICUവിൽ പ്രവേശിപ്പിച്ചിട്ടുള്ള 50 പേരിൽ 44 പേരും വാക്സിനെടുത്തിട്ടില്ല എന്ന് ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് പറഞ്ഞു.

ബാക്കിയുള്ളവർ ഒരു ഡോസ് വാക്സിൻ മാത്രമാണ് എടുത്തിട്ടുള്ളത്.

സ്ഥിതി മെച്ചപ്പെടുത്താനും, നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുവരാനുമുള്ള ഏക മാർഗ്ഗം കൂടുതൽപേർ വാക്സിനെടുക്കുക എന്നതാണെന്ന് ഗ്ലാഡിസ് ബെറെജെക്ലിയൻ പറഞ്ഞു.

സംസ്ഥാനത്തെ വാക്സിൻ ക്ലിനിക്കുകളെക്കുറിച്ച് ഇവിടെ അറിയാം.

വിക്ടോറിയ

ആറു പുതിയ കേസുകളാണ് വിക്ടോറിയയിൽ ഇന്ന് പ്രഖ്യാപിച്ചത്. ഇതിൽ രണ്ടെണ്ണം ഇന്നലെ തന്നെ സ്ഥിരീകരിച്ചിരുന്നു.

നിലവിലുള്ള ഡെൽറ്റ ക്ലസ്റ്ററുമായി ബന്ധമുള്ളതാണ് ആറു കേസുകളും. എന്നാൽ, രോഗബാധയുള്ളപ്പോൾ എല്ലാവരും സമൂഹത്തിൽ സജീവമായിരുന്നു എന്ന് സർക്കാർ അറിയിച്ചു.

ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് വ്യത്യസ്ത ക്ലസ്റ്ററുകളെ തുടർന്നാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

രോഗബാധാ സാധ്യതയുള്ള സ്ഥലങ്ങളുടെ പൂർണ്ണ പട്ടിക ഇവിടെ കാണാം.

ക്വീൻസ്ലാന്റ്

പുതിയ 10 കേസുകളാണ് ക്വീൻസ്ലാന്റിൽ സ്ഥിരീകരിച്ചത്. നിലവിലെ ക്ലസ്റ്ററുമായി ബന്ധമുള്ളവയാണ് എല്ലാം.

ക്വീൻസ്ലാന്റിൽ 330 കമ്മ്യൂണിറ്റി ഫാർമസികളിലൂടെയും വാക്സിൻ വിതരണം തുടങ്ങി.

ബ്രിസ്ബൈനിലും സമീപപ്രദേശങ്ങളിലും ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ ഞായറാഴ്ച പിൻവലിക്കുമോ എന്ന കാര്യം പറയാറായിട്ടില്ലെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ഡോ. ജാനറ്റ് യംഗ് പറഞ്ഞു.


ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം

ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.

NSW Travel & transport and Quarantine

VIC Travel permitOverseas travellers and Quarantine

ACT Transport and Quarantine

NT Travel and Quarantine

QLD Travel and Quarantine

SA Travel and Quarantine

TAS Travel and Quarantine

WA Travel and Quarantine

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിലാണെന്ന് ഇവിടെ അറിയാം. രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ സ്മാർട്ട് ട്രാവലർ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.  


ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania

Northern Territory 


ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania
Northern Territory


Share

2 min read

Published

By SBS/ALC Content

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now