കൊവിഡ്-19 അപ്ഡേറ്റ്: ഓസ്‌ട്രേലിയയിൽ സജീവമായ കേസുകൾ 2,000 കടന്നു

2021 ജൂലൈ 26ലെ ഓസ്ട്രേലിയയിലെ പ്രധാന കൊവിഡ് വാർത്തകൾ...

Signs of AstraZeneca and Pfizer Covid-19 vaccines outside a doctors surgery in the lower north shore suburb of Lane Cove in Sydney

Signs of AstraZeneca and Pfizer Covid-19 vaccines outside a doctors surgery in the lower north shore suburb of Lane Cove in Sydney, Monday, July 26, 2021. Source: AAP Image/Mick Tsikas


  • NSWൽ കേസുകൾ കൂടുന്നതിന്റെ പ്രധാന കാരണം ആളുകൾ വീടുകളിൽ ഒത്തുകൂടുന്നതാണ്
  • വിക്ടോറിയയിൽ ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല
  • SA യിലെ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് സർക്കാർ സ്ഥിരീകരിച്ചു
  • സിഡ്‌നിയിൽ നിന്നുള്ള ഒരു കൊവിഡ് കേസ് ക്വീൻസ്ലാന്റിൽ എത്തിയതിനാൽ സംസ്ഥാനത്ത് ജാഗ്രത

ന്യൂ സൗത്ത് വെയിൽസ്‌

NSWൽ 145 പ്രാദേശിക കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ഫയർഫീൽഡിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തി.

സിഡ്‌നിയിൽ ലോക്ക് ഡൗൺ സമയത്ത് പ്രതിഷേധം നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് കമ്മീഷണർ മിക്ക് ഫുള്ളർ മുന്നറിയിപ്പ് നൽകി.

വരും ദിവസങ്ങളിൽ 60 വയസ്സിന് മേൽ പ്രായമായവർക്ക് സംസ്ഥാനത്തെ ഫാർമസികളിൽ ആസ്ട്രസെനക്ക വാക്‌സിൻ വിതരണം ചെയ്യുമെന്ന് NSW ചീഫ് ഹെൽത്ത് ഓഫീസർ ഡോ കെറി ചാന്റ് അറിയിച്ചു. എന്നാൽ സംസ്ഥാനത്ത് ഫൈസർ വാക്‌സിന്റെ ക്ഷാമം നേരിടുന്നുണ്ടെന്നും കെറി ചാന്റ് വ്യക്തമാക്കി.

ജനങ്ങൾ വാക്‌സിൻ സ്വീകരിക്കാൻ മുൻപോട്ട് വരണമെന്ന് ഡോ ചാന്റ് ആവശ്യപ്പെട്ടു.

വാക്‌സിൻ വിതരണം ചെയ്യുന്ന ഫാർമസികൾ ഏതെല്ലാമെന്ന് ഇവിടെ അറിയാം.

വിക്ടോറിയ

വിക്ടോറിയയിൽ 11 പുതിയ കേസുകൾ സ്ഥിരീകരിച്ചു. നിലവിലെ കേസുകളുമായി ബന്ധമുള്ളതാണ് പുതിയ കേസുകൾ. മാത്രമല്ല, രോഗബാധയുള്ളപ്പോൾ എല്ലാവരും ക്വാറന്റൈനിൽ കഴിയുകയായിരുന്നു. സംസ്ഥാനത്ത് 190 സജീവമായ രോഗബാധയാണുള്ളത്.

വിക്ടോറിയയിലെ ലോക്ക്ഡൗൺ ജൂലൈ 27 ചൊവ്വാഴ്ച അർദ്ധരാത്രിയാണ് അവസാനിക്കുന്നത്. എന്നാൽ ലോക്ക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  •  തെക്ക് കിഴക്കൻ ക്വീൻസ്‌ലാന്റിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്
  • സൗത്ത് ഓസ്ട്രേലിയ ബുധനാഴ്ച രാവിലെ ലോക്ക് ഡൗൺ അവസാനിപ്പിക്കും. എന്നാൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കും.
  • ഫെഡറൽ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഓസ്‌ട്രേലിയയിൽ 2117 കൊവിഡ് കേസുകളാണുള്ളത്.

കൊവിഡ്-19 തെറ്റിദ്ധാരണ

ആരോഗ്യമുള്ള ചെറുപ്പക്കാരെ കൊവിഡ് ബാധിക്കില്ല. പ്രായമേറിയവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും മാത്രമാണ് ഇത് ബാധിക്കുന്നത്.

കൊവിഡ്-19 യാഥാർത്ഥ്യം

പ്രായമേറിയവരെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരെയുമാണ് കൊവിഡ് കൂടുതൽ രൂക്ഷമായി ബാധിക്കുന്നത്. അതേസമയം തന്നെ ചെറുപ്പക്കാരിലും ഗുരുതരമായ രോഗബാധയ്ക്കും മരണത്തിനും വരെ കൊറോണവൈറസ് കാരണമാകുന്നുണ്ട്.


ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം

ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.

NSW Travel & transport and Quarantine

VIC Travel permitOverseas travellers and Quarantine

ACT Transport and Quarantine

NT Travel and Quarantine

QLD Travel and Quarantine

SA Travel and Quarantine

TAS Travel and Quarantine

WA Travel and Quarantine

വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിലാണെന്ന് ഇവിടെ അറിയാം. രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ സ്മാർട്ട് ട്രാവലർ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.  


ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania

Northern Territory 


ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania
Northern Territory

 

 

 


Share

2 min read

Published

By SBS Malayalam

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now