- മൂന്നു പ്രദേശങ്ങളിലുള്ളവർക്ക് പുറത്തേക്ക് പോകാനനുവദിക്കുന്ന ജോലികളുടെ പട്ടിക പ്രസിദ്ധീകരിച്ചു
- വിക്ടോറിയയിൽ വൈറസ് വ്യാപനസാധ്യതയുള്ള കൂടുതൽ പ്രദേശങ്ങൾ
ന്യൂ സൗത്ത് വെയിൽസ്
സംസ്ഥാനത്ത് 105 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇതിൽ 66 കേസുകളും നിലവിലുള്ള ക്ലസ്റ്ററുമായി ബന്ധമുള്ളതാണ്. 39 കേസുകളുടെ സ്രോതസ് ഇനിയും വ്യക്തമായിട്ടില്ല.
അതിനിടെ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. തെക്കുകിഴക്കൻ സിഡ്നിയിൽ 90 വയസിനു മേൽ പ്രായമുള്ള ഒരു സ്ത്രീയാണ് മരിച്ചത്.
ഫെയർഫീൽഡ്, കാന്റർബറി-ബാങ്ക്സ്ടൗൺ, ലിവർപൂൾ മേഖലകളിലുള്ളവർക്ക് ഏതൊക്കെ സാഹചര്യങ്ങളിൽ ജോലിക്കായി മറ്റു പ്രദേശങ്ങളിലേക്ക് പോകാം എന്നത് സർക്കാർ വ്യക്തമാക്കി.
ആരോഗ്യമേഖല, എമർജൻസി വിഭാഗം, സൂപ്പർമാർക്കറ്റുകൾ, മദ്യഷോപ്പുകൾ, ന്യൂസ് ഏജന്റ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പുറത്തേക്ക് യാത്ര ചെയ്യാം.
തിങ്കളാഴ്ച പുലർച്ചെ 12.01 മുതൽ എല്ലാ നിർമ്മാണജോലികളും, അടിയന്തരമല്ലാത്ത അറ്റകുറ്റപ്പണികളും നിർത്തിവയ്ക്കണം. വീടുകളിലെ ശുചീകരണ ജോലികളും അറ്റകുറ്റപ്പണികളും ഉൾപ്പെടെയാണ് ഇത്.
അഞ്ചു ലക്ഷത്തിലേറെ നിർമ്മാണ മേഖലാ തൊഴിലാളികളെയാകും ഇത് ബാധിക്കുക.
വിക്ടോറിയ
സംസ്ഥാനത്ത് 16 പുതിയ പ്രാദേശിക രോഗബാധയാണ് റിപ്പോർട്ട് ചെയ്തത് വിദേശത്തു നിന്നെത്തിയ രണ്ടു കേസുകളുമുണ്ട്.
സംസ്ഥാനത്തെ സജീവമായ ആകെ കേസുകൾ ഇതോടെ 70 ആയി.
സംസ്ഥാനത്ത് 215ലേറെ സ്ഥലങ്ങളിലാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
സംസ്ഥാനത്തെ ലോക്ക്ഡൗൺ ചൊവ്വാഴ്ച രാത്രി 11.59 വരെയാകും നീണ്ടുനിൽക്കുക.
കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ സംഭവിച്ചത്
- ACTയിലും ക്വീൻസ്ലാന്റിലും പുതിയ കേസുകളില്ലാത്ത ഒരു ദിവസം കൂടി കടന്നുപോയി
- സൗത്ത് ഓസ്ട്രേലിയയിൽ, അഡ്ലൈഡ് ഷോഗ്രൗണ്ടിൽ ഒരു ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു.
- ടാസ്മേനിയ ന്യൂ സൗത്ത് വെയിൽസുമായുള്ള അതിർത്തി അടച്ചു.
കൊവിഡ്-19 തെറ്റിദ്ധാരണ
ആരോഗ്യമുള്ള ചെറുപ്പക്കാരെ കൊവിഡ് ബാധിക്കില്ല. പ്രായമേറിയവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും മാത്രമാണ് ഇത് ബാധിക്കുന്നത്.
കൊവിഡ്-19 യാഥാർത്ഥ്യം
പ്രായമേറിയവരെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരെയുമാണ് കൊവിഡ് കൂടുതൽ രൂക്ഷമായി ബാധിക്കുന്നത്. അതേസമയം തന്നെ ചെറുപ്പക്കാരിലും ഗുരുതരമായ രോഗബാധയ്ക്കും മരണത്തിനും വരെ കൊറോണവൈറസ് കാരണമാകുന്നുണ്ട്.
ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം
ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിലാണെന്ന് ഇവിടെ അറിയാം. രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ സ്മാർട്ട് ട്രാവലർ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.
News and information over 60 languages at sbs.com.au/coronavirus- Relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.
- Information about the COVID-19 vaccine in your language.
ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.
ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം