കൊവിഡ്-19 അപ്ഡേറ്റ്: NSWലെ ആദ്യ ഡോസ് വാക്‌സിനേഷൻ 70% ആയി; നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു

2021 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

The 12 local areas of concern in Sydney have been given back unlimited exercise.

The 12 local areas of concern in Sydney have been given back unlimited exercise. Source: AAP Image/Joel Carrett

  • തെക്കൻ ന്യൂ സൗത്ത് വെയിൽസിൽ മലിനജലത്തിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തി
  • വിക്ടോറിയയിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന പ്രതിദിന സംഖ്യ റിപ്പോർട്ട് ചെയ്തു
  • ACTയിൽ 68 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു
  • ക്വീൻസ്ലാന്റിൽ ഒരു പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചു

ന്യൂ സൗത്ത് വെയിൽസ്

സംസ്ഥാനത്ത് 1,288 പുതിയ പ്രാദേശിക വൈറസ്ബാധയും ഏഴ് മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് വാക്‌സിനേഷൻ സ്വീകരിക്കാൻ അർഹരായ 70 ശതമാനം പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു.

നിയന്ത്രണത്തിൽ ചില ഇളവുകളും പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പ്രഖ്യാപിച്ചു.

വൈറസ്ബാധ കൂടുതലുള്ള 12 പ്രാദേശിക കൗൺസിൽ മേഖലയിലുള്ളവർക്ക് ഒരു മണിക്കൂർ മാത്രമാണ് വ്യായാമത്തിനായി അനുവദിച്ചിരുന്നത്.
സെപ്റ്റംബർ മൂന്ന് മുതൽ ഈ നിയന്ത്രണം എടുത്തുമാറ്റും.

കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ബിഗ, കൂമ, ഇലവാര ഷോൾഹാവൻ എന്നിവിടങ്ങളിൽ മലിനജലത്തിൽ കൊവിഡ് സാന്നിധ്യം കണ്ടെത്തിയത് അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

നിങ്ങൾക്ക് കൊവിഡ് വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം.

വിക്ടോറിയ

വിക്ടോറിയയിൽ 176 പേർക്ക് പുതുതായി വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിൽ 128 കേസുകൾ മെൽബൺന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറൻ പ്രദേശത്തുമാണ്.

സംസ്ഥാനത്ത് ഇന്ന് (വ്യാഴാഴ്ച) അർദ്ധരാത്രി മുതൽ പ്ലേഗ്രൗണ്ടുകൾ തുറക്കും. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരു രക്ഷിതാവിനൊപ്പമാണ് പ്ലേഗ്രൗണ്ടിൽ പോകാവുന്നത്.

പ്ലേഗ്രൗണ്ടുകളിൽ QR കോഡ് ചെക്ക് ഇൻ ചെയ്യണം. മാത്രമല്ല, മുതിർന്നവർ മാസ്ക് ധരിക്കണം. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ മാസ്ക് നീക്കം ചെയ്യാൻ പാടില്ല.

നിങ്ങളുടെ സമീപത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഏതൊക്കെയെന്ന് ഇവിടെ അറിയാം.

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

ACT യിൽ 12 പ്രാദേശിക കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തു. ഇതിൽ എട്ട് പേർ രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.

ACT സർക്കാരിന്റെ വാക്‌സിനേഷൻ ക്ലിനിക്കുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് സെപ്റ്റംബർ മൂന്ന് മുതൽ ട്രാൻസ്‌പോർട്ട് കാൻബറ സൗജന്യ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. ബസിലും ലൈറ്റ് റയിലിലുമാണ് സൗജന്യ യാത്ര.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

ക്വീൻസ്ലാന്റിൽ കഴിഞ്ഞ രണ്ട് ദിവസത്തിൽ രണ്ട് പ്രാദേശിക വൈറസ്ബാധ റിപ്പോർട്ട ചെയ്തു. രണ്ട് ട്രക്ക് ഡ്രൈവർമാർക്കാണ് രോഗബാധ കണ്ടെത്തിയത്.
alc covid mental health
Source: ALC
Quarantine, travel, testing clinics and pandemic disaster payment
Quarantine and testing requirements are managed and enforced by state and territory governments:

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:


Testing clinics in each state and territory:

NSW 
ACT 

Pandemic disaster payment information in each state and territory:

NSW 
ACT 
 

 

 

ആദ്യ ഡോസ്


Share

Published

Updated

Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service