കൊവിഡ്-19 അപ്ഡേറ്റ്: NSWൽ പുതിയ 1,218 കൊവിഡ് കേസുകൾ; വിക്ടോറിയയിൽ ലോക്ക്ഡൗൺ നീട്ടും

2021 ഓഗസ്റ്റ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന കൊവിഡ് വാർത്തകൾ അറിയാം...

Vaccination clinic at Olympic Park Sydney, NSW

Source: AAP Image/Bianca De March

 

  • NSWൽ ചില അംഗീകൃത തൊഴിലാളികൾക്ക് പുതിയ വാക്‌സിനേഷൻ മാനദണ്ഡങ്ങൾ 
  • വിക്ടോറിയയിൽ ലോക്ക്ഡൗൺ നീട്ടുമെന്ന് പ്രീമിയർ
  • ACT യിൽ പ്രാദേശികമായി പുതിയ 13 കേസുകൾ 
  • ക്വീൻസ്ലാന്റിൽ ഹോം ക്വാറന്റൈനിൽ കഴിയുന്ന ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂ സൗത്ത് വെയിൽസ്

ന്യൂ സൗത്ത് വെയിൽസിൽ പ്രാദേശികമായി 1,218 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 887 കേസുകൾ പടിഞ്ഞാറൻ സിഡ്‌നിയിലും തെക്ക് പടിഞ്ഞാറൻ സിഡ്‌നിയിലുമാണ്. ആറു കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സിഡ്‌നിയിൽ നിലവിലെ കൊവിഡ് ബാധയിൽ ആകെയുള്ള മരണം145ലേക്ക് ഉയർന്നു.

കൊവിഡ് പ്രതിസന്ധി രൂക്ഷമായിരിക്കുന്ന പ്രാദേശിക സർക്കാർ മേഖലകളിൽ താമസിക്കുന്ന അംഗീകൃത ആരോഗ്യ പ്രവർത്തകർക്ക് പ്രാദേശിക സർക്കാർ മേഖലയുടെ പുറത്ത് ജോലി ചെയ്യണമെങ്കിൽ ഒരു ഡോസ് കൊവിഡ്-19 വാക്‌സിനേഷൻ എങ്കിലും സ്വീകരിച്ചിരിക്കണം. സെപ്റ്റംബർ ആറ് മുതലായിരിക്കും ഇത് ബാധകം.  

കൊവിഡ് പ്രതിസന്ധി രൂക്ഷമായിക്കുന്ന പ്രാദേശിക സർക്കാർ മേഖലകളിൽ വസിക്കുന്ന അംഗീകൃത തൊഴിലാളികൾക്ക് വാക്‌സിനേഷനായി ബുക്ക് ചെയ്യാൻ മുൻഗണന ഉണ്ടായിരിക്കും. ഈ പ്രദേശത്തുള്ള 16 വയസിനും 49 വയസിനും ഇടയിൽ പ്രായമുളളവർക്കും, ചൈൽഡ് കെയർ, ഡിസബിലിറ്റി തൊഴിലാളികൾക്കും  ഭക്ഷ്യ മേഖലയിലുള്ളവർക്കും വാക്‌സിനേഷൻ സ്വീകരിക്കാൻ മുൻഗണനയുണ്ടാകും. 

 കൊവിഡ്-19 വാക്‌സിനേഷൻ സ്വീകരിച്ച വിവരങ്ങളുടെ തെളിവ് എങ്ങനെ ലഭിക്കാം എന്നിവിടെയറിയാം. 

വിക്ടോറിയ

വിക്ടോറിയയിൽ 92 പ്രാദേശിക കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 30 കേസുകൾ നിലവിലെ ക്ളസ്റ്ററുകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

നിലവിൽ സംസ്ഥാനത്ത് സജീവമായുള്ള 778 രോഗികളിൽ 500 പേർ മെൽബണിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറൻ പ്രദേശങ്ങളിൽമാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു. സെപ്റ്റംബർ രണ്ടിന് ലോക്ക് ഡൗൺ അവസാനിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങൾക്ക് വാക്‌സിനേഷനായി ഇവിടെ ബുക്ക് ചെയ്യാം

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി

ACT യിൽ13 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. നിലവിലുള്ള കേസുകളുമായി ബന്ധമുള്ളതാണ് എല്ലാ കേസുകളുമെന്ന് അധികൃതർ പറഞ്ഞു.

പുതിയ കേസുകളിൽ എട്ട് പേർ ക്വാറന്റൈനിൽ ആയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അഞ്ച് പേർ രോഗം പടരാൻ സാധ്യതയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നവെന്നും അധികൃതർ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ

  • സെപ്റ്റംബർ എട്ടിന് ക്വീൻസ്ലാന്റിലെ ബൂണ്ടാളിലുള്ള ബ്രിസ്‌ബൈൻ എന്റർറ്റെന്മെന്റ് സെന്ററിൽ മാസ്സ് വാക്‌സിനേഷൻ കേന്ദ്രം തുറക്കും.
  • TGA അംഗീകരിച്ചിട്ടുള്ള വാക്‌സിൻ സ്വീകരിക്കുന്ന ഓസ്‌ട്രേലിയക്കാർക്ക് കൊവിഡ്-19 വാക്‌സിൻ ക്ലെയിം പദ്ധതി സംരക്ഷണം നൽകുമെന്ന് ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പറഞ്ഞു. അംഗീകൃത വാക്‌സിനേഷൻ സ്വീകരിച്ച ഓസ്‌ട്രേലിയക്കാർക്ക് പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നഷ്ട പരിഹാരം നൽകാനുള്ള പദ്ധതിയുടെ വിവരങ്ങൾ ഇവിടെയറിയാം.

  

Quarantine, travel, testing clinics and pandemic disaster payment

Quarantine and testing requirements are managed and enforced by state and territory governments:

NSW Travel & transport and Quarantine

VIC Travel permitOverseas travellers and Quarantine

ACT Transport and Quarantine

NT Travel and Quarantine

QLD Travel and Quarantine

SA Travel and Quarantine

TAS Travel and Quarantine

WA Travel and Quarantine

If you want to travel overseas, you may be able to apply online for an exemption. Click here for more information about the conditions to leave Australia. There are temporary measures for international flights that are regularly reviewed by the government and updated on the Smart Traveller website.



Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania

Northern Territory 


Pandemic disaster payment information in each state and territory:

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania
Northern Territory


Share

3 min read

Published

By SBS/ALC Content

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now