Latest

കൊവിഡ് അപ്‌ഡേറ്റ്: ഐസൊലേഷൻ കാലയളവ് കുറയ്ക്കുന്നതിനെതിരെ വിദഗ്ദ്ധർ; കൊവിഡ് വ്യാപനം കൂടുമെന്ന് മുന്നറിയിപ്പ്

2022 സെപ്റ്റംബർ അഞ്ചിലെ പ്രധാന കൊവിഡ് വാർത്തകൾ അറിയാം.

AUSTRALIAN ISLAMIC CENTRE POP UP VAX CENTRE

A resident consults with a healthcare worker at a COVID-19 vaccination clinic in Melbourne. (file) Source: AAP / JAMES ROSS/AAPIMAGE

Key Points
  • കൊവിഡ് രോഗം ഗുരുതരമാകാൻ സാധ്യയുള്ള അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇന്ന് മുതൽ വാക്‌സിൻ സ്വീകരിക്കാം
  • ഐസൊലേഷൻ, മാസ്ക് തുടങ്ങിയ പ്രതിരോധ നടപടികളിലെ ഇളവുകൾക്കെതിരെ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്
  • ഐസൊലേഷൻ കാലയളവ് ഇനിയും കുറയ്ക്കുന്നതിനതിരെ വിക്ടോറിയ ചീഫ് ഹെൽത് ഓഫീസറുടെ മുന്നറിയിപ്പ്
ഓസ്‌ട്രേലിയയിൽ 11 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. വിക്ടോറിയയിൽ നാലും, ന്യൂ സൗത്ത് വെയിൽസിലും ക്വീൻസ്ലാന്റിലും രണ്ട് മരണങ്ങൾ വീതവുമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്.

ലോംഗ് കൊവിഡിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഫെഡറൽ പാർലമെന്ററി സമിതി പരിശോധിക്കും. ആരോഗ്യപരമായും സാമ്പത്തികമായും ഏതെല്ലാം രീതിയിൽ ലോംഗ് കൊവിഡ് ബാധിക്കുന്നു എന്ന് അന്വേഷണം നടത്തും.

ഇതിനുപുറമെ വിദ്യാഭ്യാസ മേഖലയിലെ പ്രത്യാഘതങ്ങളെക്കുറിച്ചും പഠനം നടത്തും.

ഇതുമായി ബന്ധപ്പെട്ട് റെസിഡന്റ്സിനും സംഘടനകൾക്കും അവരുടെ അനുഭവങ്ങൾ നവംബർ 18ന് മുൻപ് സമർപ്പിക്കാം.

കൊവിഡ് 19 മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ നിരക്ക്, മരണനിരക്ക്, പുതിയ കേസുകളുടെ എണ്ണം എന്നിവയുടെ ഏറ്റവും പുതിയ വിശദാംശങ്ങൾ ഇവിടെയറിയാം

കൊവിഡ് ഐസൊലേഷൻ കാലയളവ് കുറച്ച നടപടിയും പ്രാദേശിക വിമാന സർവീസുകളിൽ മാസ്ക് സംബന്ധമായ നിർദ്ദേശങ്ങളിൽ ഇളവ് നടപ്പിലാക്കിയതും തെറ്റായ തീരുമാനങ്ങളാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തി. സെപ്റ്റംബർ ഒൻപതിനാണ് പ്രാദേശിക വിമാന സർവീസുകളിൽ മാസ്ക് നിർദ്ദേശങ്ങളിൽ ഇളവ് നടപ്പിലാകുന്നത്.

നാൻസി ബാക്സ്റ്റർ, സി റെയ്‌ന മക്കിന്ടയർ തുടങ്ങിയ ഓസ്‌ട്രേലിയയിലെ മുതിർന്ന ആരോഗ്യ വിദഗ്ധരാണ് രാഷ്ട്രീയ നേതാക്കൾക്ക് എതിരെ ഈ വിഷയത്തിൽ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഐസൊലേഷൻ കാലയളവ് കുറയ്ക്കുന്നത് മൂലം തൊഴിലിടങ്ങളിലും സ്കൂളുകളിലും കൂടുതൽ കൊവിഡ് കേസുകൾ ഉണ്ടാകുമെന്ന് ഇവർ ചൂണ്ടിക്കാട്ടി.

അടുത്ത കൊവിഡ് തരംഗം ഉണ്ടാകുമ്പോൾ കൂടുതൽ പേരെ ബാധിക്കുമെന്നും അവർക്ക് തൊഴിലിൽ നിന്ന് മാറി നിൽക്കേണ്ടിവരുമെന്നും ഇവർ ചൂണ്ടിക്കാട്ടി.

ഐസൊലേഷൻ കാലയളവ് കുറയ്ക്കുന്നത് കൊവിഡ് കേസുകൾ കുതിച്ച് ഉയരാൻ കാരണമാകുമെന്നും ഒട്ടേറെ മരണങ്ങൾ ഇത് വഴി ഉണ്ടാകുമെന്നും വിക്ടോറിയയുടെ ചീഫ് ഹെൽത് ഓഫീസർ പ്രൊഫെസ്സർ ബ്രെറ്റ് സട്ടൻ പറഞ്ഞതായി ദി ഏജ് റിപ്പോർട്ട് ചെയ്തു.

കൊവിഡ് രോഗം ഗരുതരമാകാൻ സാധ്യതയുള്ള അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഇന്ന് മുതൽ മോഡേണ വാക്‌സിൻ സ്വീകരിക്കാം.

കൊവിഡിന്റെ ആദ്യ വൈറസ് വകഭേദത്തേയും പുതിയ ഉപവകഭേദങ്ങളെയും ലക്ഷ്യമിട്ടുള്ള മോഡേണയുടെ പുതിയ വാക്‌സിൻ വിലയിരുത്തുന്നതായി ATAGI വ്യക്തമാക്കി.

ഈ വാക്‌സിന് TGA ഓഗസ്റ്റ് 29ന് അനുമതി നൽകിയിരുന്നു. അമേരിക്കയിലും ബ്രിട്ടനിലും വാക്‌സിന് അനുമതി ലഭിച്ചിട്ടുണ്ട്.

Find a Long COVID clinic

Find a COVID-19 testing clinic

Register your RAT results here, if you're positive

Here is some help understanding COVID-19 jargon in your language

Read all COVID-19 information in your language on the SBS Coronavirus portal

Share

Published

Updated

Source: SBS

Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service