കൊവിഡ്-19 അപ്ഡേറ്റ്: വിക്ടോറിയയിലും NSWലും നാളെ മുതൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

2022 ഫെബ്രുവരി 17ലെ ഓസ്ട്രേലിയയിലെ പ്രധാന കൊവിഡ് വാർത്തകൾ.

Victorian Health Minister Martin Foley speaks to media at a press conference in Melbourne, Thursday, February 17, 2022.

Victorian Health Minister Martin Foley. Source: AAP Image/James Ross

  • ന്യൂ സൗത്ത് വെയിൽസിലെ കൊവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 18 വെള്ളിയാഴ്ച മുതൽ ഇളവു ചെയ്യും. സൂപ്പർമാർക്കറ്റുകളിലും റീട്ടെയിൽ സ്ഥാപനങ്ങളിലും QR കോഡ് ചെക്ക് ഇൻ നിർബന്ധമാകില്ല. എന്നാൽ നൈറ്റ് ക്ലബുകൾ, ആശുപത്രികൾ, ഡിസെബിലിറ്റി കേന്ദ്രങ്ങൾ തുടങ്ങിയവയിൽ QR കോഡ് തുടരും.
  • ഹോസ്പിറ്റാലിറ്റി മേഖലയിൽ അനുവദിക്കാവുന്നവരുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ല.
  • എല്ലാ വേദികളിലും നൃത്തവും പാട്ടും അനുവദിക്കും. സംഗീത നിശകൾ ഫെബ്രുവരി 25ന് തുടങ്ങാം.
  • സാധ്യമായ സാഹചര്യങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണം എന്ന നിയന്ത്രണം പിൻവലിക്കും. ജീവനക്കാർ ഓഫീസിലെത്താൻ തൊഴിലുടമയ്ക്ക് ആവശ്യപ്പെടാം.
  • ഫെബ്രുവരി 25 മുതൽ ചില സാഹചര്യങ്ങളിൽ മാത്രമായിരിക്കും മാസ്ക് നിർബന്ധം. പൊതുഗതാഗതം, വിമാനങ്ങൾ, ആശുപത്രികൾ, ഡിസെബിലിറ്റി കെയർ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ മാസ്ക് ഉപയോഗിക്കണം.
  • വിക്ടോറിയയിൽ ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകിട്ട് ആറു മണി മുതൽ നിയന്ത്രണങ്ങൾ ഇളവ് ചെയ്യും. ഹോസ്പിറ്റാലിറ്റി, വിനോദമേഖലകളിൽ അനുവദിക്കാവുന്നവരുടെ എണ്ണത്തിൽ പരിധി ഉണ്ടാകില്ല.
  • കടകളിലും, സൂപ്പർമാർക്കറ്റുകളിലും, സ്കൂളുകളിലുമൊന്നും QR കോഡ് ചെക്കിൻ നിർബന്ധമല്ല.
  • കെട്ടിടങ്ങൾക്കുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന അടുത്തയാഴ്ച മുതൽ ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി മാർട്ടിൻ ഫോളി അറിയിച്ചു.
  • വാക്സിനെടുക്കാത്ത രാജ്യാന്തര യാത്രക്കാരുടെ ക്വാറന്റൈൻ കാലാവധി കുറച്ചു. 14ൽ നിന്ന് ഏഴു ദിവസമായാണ് കുറച്ചത്. NSWലും വിക്ടോറിയയിലും ഇത് ബാധകമാണ്.
  • 6-11 വയസിലെ കുട്ടികൾക്ക് മൊഡേണ വാക്സിൻ നൽകാൻ TGA പ്രാഥമിക അനുമതി നൽകി.
  • NSWൽ നഴ്സുമാർക്ക് പിന്നാലെ പാരാമെഡിക് ജീവനക്കാരും പണിമുടക്കി സമരം ചെയ്തു. മെച്ചപ്പെട്ട ജോലി സാഹചര്യം ആവശ്യപ്പെട്ടാണ് സമരം.
  • ക്വീൻസ്ലാന്റിലെ ടൂവൂംബയിൽ ക്വാറന്റൈൻ നടപടിക്കായി 500 കിടക്കകളുള്ള കേന്ദ്രം പ്രവർത്തനം തുടങ്ങി. ക്വീൻസ്ലാന്റ് റീജിയണൽ അക്കൊമൊഡേഷൻ കേന്ദ്രം എന്നാണ് ഇതിന്റെ പേര്. 4.8 കോടി ഡോളർ മുടക്കി നിർമ്മിച്ച ഈ കേന്ദ്രം ഭാവിയിൽ മഹാമാരികളുണ്ടായാലും പ്രയോജനപ്പെടുമെന്ന് പ്രീമിയർ അനസ്താഷ്യ പലാഷേ പറഞ്ഞു.

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം

  • NSWൽ 9,995 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14 മരണവുമുണ്ട്. 1,447 പേരാണ് ആശുപത്രികളിലുള്ളത്.
  • വിക്ടോറിയയിൽ 8,501 പുതിയ കേസുകളും, ഒമ്പതു മരണവും സ്ഥിരീകരിച്ചു.
  • ക്വീൻസ്ലാന്റിൽ 5,665 കേസുകളും, 39 മരണവും റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസത്തെ മരണമല്ല ഇതെന്ന് സർക്കാർ അറിയിച്ചു. മുമ്പ് റിപ്പോർട്ട് ചെയ്യാത്ത മരണങ്ങളാണ്.
  • ടാസ്മേനിയയിൽ 680 പുതിയ കേസുകളുണ്ട്.
  • ACTയിൽ 537 പുതിയ കേസുകളും   ഒരു മരണവും റിപ്പോർട്ട് ചെയ്തു.
  • സൗത്ത് ഓസ്ട്രേലിയയിൽ 1,440 കേസുകൾ രേഖപ്പെടുത്തിയപ്പോൾ, മൂന്നു പേർ മരിച്ചു.
ഓസ്ട്രേലിയയിലെ കൊവിഡ് ബാധയും പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള എല്ലാ വിവരങ്ങളും വിവിധ ഭാഷകളിൽ ഇവിടെ അറിയാം.

A number of states have set up RAT registration forms

Quarantine and restrictions state by state

Travel

Information for international travellers and Covid-19 and travel information in language

Financial help

There are changes to the COVID-19 Disaster Payment once states reach 70 and 80 per cent fully vaccinated:  Getting help during Covid-19 from Services Australia in language

Visit the translated resources published by NSW Multicultural Health Communication Service


Testing clinics in each state and territory

NSW 
ACT 

Share

Published


Share this with family and friends


Follow SBS Malayalam

Download our apps
SBS Audio
SBS On Demand

Listen to our podcasts
Independent news and stories connecting you to life in Australia and Malayalam-speaking Australians.
Ease into the English language and Australian culture. We make learning English convenient, fun and practical.
Get the latest with our exclusive in-language podcasts on your favourite podcast apps.

Watch on SBS
SBS World News

SBS World News

Take a global view with Australia's most comprehensive world news service