- വിക്ടോറിയയിലെ ലോക്ക്ഡൗൺ ജൂലൈ 27, ചൊവ്വാഴ്ച വരെ നീട്ടി
- NSWൽ ഡെൽറ്റ വേരിയന്റ് വൈറസ് മൂലമുള്ള അഞ്ചാമത്തെ മരണം
- സൗത്ത് ഓസ്ട്രേലിയയിൽ ഇന്നുവൈകിട്ട് മുതൽ അഞ്ചാം ഘട്ട നിയന്ത്രണങ്ങൾ
വിക്ടോറിയ
വിക്ടോറിയയിൽ ലോക്ക്ഡൗൺ ഒരാഴ്ചകൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു.
13 പുതിയ കേസുകളാണ് ചൊവ്വാഴ്ച സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചത്. ഒരു കേസിന്റെ സ്രോതസ് വ്യക്തമായിട്ടില്ല.
96 കേസുകളാണ് സംസ്ഥാനത്ത് സജീവമായിട്ടുള്ളത്.
റെഡ് സോൺ പെർമിറ്റ് ഉപയോഗിച്ച് സംസ്ഥാനത്തേക്കുള്ള യാത്ര തൽക്കാലം നിർത്തിവച്ചു. ബിസിനസുകൾക്ക് നാളെ കൂടുതൽ സഹായം പ്രഖ്യാപിക്കും.
മിൽഡുരയും ഫിലിപ്പ് ഐലന്റും ഉൾപ്പെടെയുള്ള ഉൾനാടൻ വിക്ടോറിയയിലും വൈറസ് ബാധ മുന്നറിയിപ്പ് നൽകി. പൂർണ്ണ പട്ടിക ഇവിടെ അറിയാം.
വെസ്റ്റേൺ ഓസ്ട്രേലിയ
ഫ്രിമാന്റിലിൽ നങ്കൂരമിട്ടിരിക്കുന്ന BBC കാലിഫോർണിയ കപ്പലിലെ രോഗബാധ 10 ആയി ഉയർന്നു.
രണ്ടു പേർക്ക് കൂടിയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
എല്ലാ ജീവനക്കാരും കപ്പലിൽ തന്നെയാണ് കഴിയുന്നത്. ഇവർ സ്വന്തം മുറികളിൽ ഐസൊലേഷനിലായിരിക്കും.
സൗത്ത് ഓസ്ട്രേലിയൻ അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ WA സർക്കാർ തീരുമാനിച്ചു.
SAയിൽ നിന്നോ, SA വഴിയോ വരുന്നവർ 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യണം.
NSWനും വിക്ടോറിയയ്ക്കും പുറമേ, സൗത്ത് ഓസ്ട്രേലിയയേയും ഹൈ റിസ്ക് മേഖലയായി ടാസ്മേനിയൻ സർക്കാർ പ്രഖ്യാപിച്ചു.
SAയിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പ്രീമിയർ പീറ്റർ ഗട്വിൻ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ സംഭവിച്ചത്
- NSWൽ 78 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ 21ഉം രോഗബാധയുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു.
- സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 50 വയസിനു മേൽ പ്രായമുള്ള ഒരു സ്ത്രീയാണ് മരിച്ചത്. ഡെൽറ്റ വൈറസ് മൂലമുള്ള അഞ്ചാമത്തെ മരണവും, സംസ്ഥാനത്തെ 61ാമത്തെ കൊവിഡ് മരണവുമാണ് ഇത്.
- ക്വീൻസ്ലാന്റിൽ ഒരു പ്രാദേശിക കൊവിഡ് ബാധ രേഖപ്പെടുത്തി.
കൊവിഡ്-19 തെറ്റിദ്ധാരണ
കൊവിഡ് വാക്സിൻ അതിവേഗം വികസിപ്പിച്ചതിനാൽ അത് സുരക്ഷിതമല്ല
കൊവിഡ്-19 വസ്തുത
സുരക്ഷ, ഗുണനിലവാരം, ഫലപ്രാപ്തി എന്നീ കാര്യങ്ങളിൽ തെറാപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ (TGA) കർശന മാനദണ്ഡങ്ങൾ പാലിച്ചാൽ മാത്രമേ ഓസ്ട്രേലിയയിൽ കൊവിഡ് വാക്സിൻ വിതരണത്തിന് അനുവദിക്കൂ. ഓസ്ട്രേലിയയിലും വിദേശത്തും കൊവിഡ് വാക്സിൻ മൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നോ എന്ന് TGA നിരീക്ഷിക്കുകയും അടിയന്തര നടപടിയെടുക്കുകയും ചെയ്യും. ഓരോ ബാച്ച് വാക്സിന്റെയും നിലവാരം TGA പരിശോധിക്കും.
അമേരിക്കിയൽ കൊവിഡ് ബാധിച്ച് മരിച്ചതിൽ ഏകദേശം എല്ലാവരും വാക്സിനെടുക്കാത്തവരാണ് എന്നാണ് പഠനം വ്യക്തമാക്കുന്നത്.
ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം
ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിലാണെന്ന് ഇവിടെ അറിയാം. രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ സ്മാർട്ട് ട്രാവലർ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.
News and information over 60 languages at sbs.com.au/coronavirus- Relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.
- Information about the COVID-19 vaccine in your language.
ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.
ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം