- വിക്ടോറിയിയൽ പ്രഖ്യാപിച്ച അഞ്ചു ദിവസ ലോക്ക്ഡൗൺ ദീർഘിപ്പിച്ചു
- NSWൽ 98 പുതിയ കേസുകൾ സ്ഥിരീകരിച്ചു. അതിൽ 20ഉം രോഗബാധയമുള്ളപ്പോൾ സമൂഹത്തിൽ സജീവമായിരുന്നു
- കൊവിഡ് ബാധിച്ച ചെറുകിട-ഇടത്തരം ബിസിനസുകൾക്ക് ഗ്രാന്റ് നൽകാനായി സർവീസ് NSW അപേക്ഷ സ്വീകരിച്ചുതുടങ്ങി
- ഓസ്ട്രേലിയയ്ക്ക് പത്തു ലക്ഷം ഡോസ് ഫൈസർ വാക്സിൻ കൂടി ലഭിച്ചു
വിക്ടോറിയ
വിക്ടോറിയയിലെ ലോക്ക്ഡൗൺ നേരത്തേ പ്രഖ്യാപിച്ചിരുന്നതുപോലെ ചൊവ്വാഴ്ച അർദ്ധരാത്രി അവസാനിക്കില്ല.
ലോക്ക്ഡൗൺ എത്ര കാലം നീണ്ടുനിൽക്കണമെന്നും, എന്തൊക്കെ നിയന്ത്രണങ്ങൾ തുടരുമെന്നും പരിശോധിച്ചുവരികയാണെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
സംസ്ഥാനത്ത് 13 പുതിയ പ്രാദേശിക രോഗബാധയാണ് റിപ്പോർട്ട് ചെയ്തത് വിദേശത്തു നിന്നെത്തിയ ഒരു കേസുമുണ്ട്.
സംസ്ഥാനത്തെ സജീവമായ ആകെ കേസുകൾ ഇതോടെ 81 ആയി.
250ലേറെ രോഗബാധാ സാധ്യതയുള്ള പ്രദേശങ്ങളിലായി 15,800 പേരാണ് ഇപ്പോൾ ഐസൊലേഷനിലും ക്വാറന്റൈനിലുമുള്ളത്.
ന്യൂ സൗത്ത് വെയിൽസ്
സംസ്ഥാനത്ത് 98 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്നിൽ രണ്ടും തെക്കുപടിഞ്ഞാറൻ സിഡ്നിയിലാണ്.
പുതിയ 61 കേസുകൾ നിലവിലുള്ള ക്ലസ്റ്ററുമായി ബന്ധമുള്ളതാണ്. 37 കേസുകളുടെ സ്രോതസ് ഇനിയും വ്യക്തമായിട്ടില്ല.
സംസ്ഥാനത്ത് എല്ലാ നിർമ്മാണജോലികളും, അടിയന്തരമല്ലാത്ത അറ്റകുറ്റപ്പണികളും നിർത്തിവച്ചു.
സൂപ്പർമാർക്കറ്റുകളും, ഫാർമസികളും, ധനകാര്യസ്ഥാപനങ്ങളും മദ്യവിൽപ്പന ശാലകളും ഒഴികെയുള്ള മറ്റെല്ലാ റീട്ടെയിൽ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
ലോക്ക്ഡൗൺ ബാധിച്ച ചെറുകിട-ഇടത്തരം ബിസിനസുകൾക്ക് പ്രഖ്യാപിച്ച സാമ്പത്തിക ഗ്രാന്റിനായി സർവീസ് NSW അപേക്ഷ ക്ഷണിച്ചു തുടങ്ങി.
മുമ്പ് കൊവിഡ്-19 ചെറുകിട ബിസിനസ് ഗ്രാന്റ് ലഭിച്ചിരുന്ന സ്ഥാപനങ്ങൾക്ക് വീണ്ടും അപേക്ഷിക്കാം. സെപ്റ്റംബർ 13 രാത്രി 11.59 വരെയാകും അപേക്ഷ സമർപ്പിക്കാൻ കഴിയുക. ഈ ബിസിനസ് ഗ്രാന്റിന്റെ കൂടുതൽ വിശദാംശങ്ങൾ ഇവിടെ അറിയാം.
കഴിഞ്ഞ 24 മണിക്കൂറിൽ ഓസ്ട്രേലിയയിൽ സംഭവിച്ചത്
- ക്വീൻസ്ലാന്റിൽ പുതിയ പ്രാദേശിക വ്യാപനം റിപ്പോർട്ട് ചെയ്തില്ല
- കൊവിഡ് ബാധയുടെ ലക്ഷണങ്ങളുള്ള ഏഴ് ജീവനക്കാരുമായി വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഫ്രിമാന്റിലിൽ ഒരു കാർഗോ കപ്പൽ നങ്കൂരമിട്ടു
- ഓസ്ട്രേലിയയിലേക്ക് കൂടുതൽ ഫൈസർ വാക്സിനുകളെത്തി. സിഡ്നിയിൽ എട്ടു ലക്ഷം ഡോസും, മെൽബണിൽ ഒരു ലക്ഷം ഡോസുമാണ് എത്തിയത്.
കൊവിഡ്-19 തെറ്റിദ്ധാരണ
ആരോഗ്യമുള്ള ചെറുപ്പക്കാരെ കൊവിഡ് ബാധിക്കില്ല. പ്രായമേറിയവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും മാത്രമാണ് ഇത് ബാധിക്കുന്നത്.
കൊവിഡ്-19 യാഥാർത്ഥ്യം
പ്രായമേറിയവരെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരെയുമാണ് കൊവിഡ് കൂടുതൽ രൂക്ഷമായി ബാധിക്കുന്നത്. അതേസമയം തന്നെ ചെറുപ്പക്കാരിലും ഗുരുതരമായ രോഗബാധയ്ക്കും മരണത്തിനും വരെ കൊറോണവൈറസ് കാരണമാകുന്നുണ്ട്.
ക്വാറന്റൈൻ, യാത്ര, പരിശോധന, സഹായം
ക്വാറന്റൈനും കൊവിഡ് പരിശോധനയും സംസ്ഥാന സർക്കാരുകളാണ് നിയന്ത്രിക്കുന്നത്.
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിൽ ഓൺലൈനായി ഇളവിന് അപേക്ഷിക്കാം. വിദേശത്തേക്ക് പോകാൻ ഇളവ് ലഭിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിലാണെന്ന് ഇവിടെ അറിയാം. രാജ്യാന്തര യാത്രകളും വിമാനങ്ങളും സംബന്ധിച്ച് സർക്കാർ എടുക്കുന്ന പുതിയ തീരുമാനങ്ങൾ സ്മാർട്ട് ട്രാവലർ വെബ്സൈറ്റിലൂടെയും അറിയാൻ കഴിയും.
News and information over 60 languages at sbs.com.au/coronavirus- Relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.
- Information about the COVID-19 vaccine in your language.
ഓരോ സംസ്ഥാനത്തെയും കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ താഴെ അറിയാം.
ഓരോ സംസ്ഥാനത്തെയും കൊവിഡ് ധനസഹായം