കൊവിഡ്-19 അപ്‌ഡേറ്റ്: ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്; യാത്രാ നിരോധനം ഒഴിവാക്കണമെന്ന് WHO

2021 ഡിസംബര്‍ രണ്ടിലെ ഏറ്റവും പ്രധാന കൊവിഡ് വാര്‍ത്തകള്‍...

Director General Tedros

WHO director-general Tedros Adhanom Ghebreyesus says that blanket bans do not prevent the spread of Omicron variant. Source: AAP

  • ഒമിക്രോണ്‍ ബാധയുടെ പേരില്‍ ചില രാജ്യങ്ങള്‍ക്ക് സമ്പൂര്‍ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തന്നത് ശരിയല്ലെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗബ്രിയാസിസ് പറഞ്ഞു. ഈ വകഭേദം ആദ്യം തിരിച്ചറിഞ്ഞ രാജ്യങ്ങളെ അഭിനന്ദിക്കുകയാണ് വേണ്ടെന്നും WHO മേധാവി അഭിപ്രായപ്പെട്ടു.
  • ഒമിക്രോണ്‍ ബാധ 23 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഈ വൈറസ് ബാധ എത്രത്തോളം രൂക്ഷമാകാമെന്നും, വാക്‌സിനുകള്‍ ഫലപ്രദമാണോ എന്നും ഇപ്പോഴും വ്യക്തമല്ലെന്ന് WHO അറിയിച്ചു.
  • രോഗബാധാ സാധ്യത കൂടുതലുള്ളവര്‍ യാത്രകള്‍ ഒഴിവാക്കണമെന്നും  ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചു.
  • ന്യൂ സൗത്ത് വെയില്‍സില്‍ ഏഴാമത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇയാള്‍ ആഫ്രിക്കയിലേക്ക് യാത്ര ചെയ്തിട്ടില്ല. ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ വച്ചാണോ വൈറസ് ബാധിച്ചത് എന്നാണ് സംശയം.
  • സമൂഹത്തില്‍ ഒമിക്രോണ്‍ വൈറസ് ഇതിനകം എത്തിച്ചേര്‍ന്നിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിക്ടോറിയയിലെ ആരോഗ്യമന്ത്രി മാര്‍ട്ടിന്‍ ഫോളി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെയും ഒമിക്രോണ്‍ ബാധ കണ്ടെത്തിയിട്ടില്ല.
  • പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിന് ഇനി കാര്യമായ പ്രസക്തിയില്ലെന്ന് വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്ര്യൂസ് പറഞ്ഞു. വാക്‌സിനേഷന്‍ നിരക്ക് ഉയര്ന്ന സാഹചര്യത്തിലാണ് ഇത്.
  • ക്വീന്‍സ്ലാന്റിലെ ഗോള്‍ഡ് കോസ്റ്റില്‍ പുതുതായി വൈറസ് സ്ഥിരീകരിച്ചയാള്‍ സമൂഹത്തില്‍ സജീവമായിരുന്നുവെന്ന് പ്രീമിയര്‍ അനസ്താഷ്യ പലാഷേ അറിയിച്ചു. ബ്ലാക്ക് ഫ്രൈഡേ വിപണിയിലാണ് ഇയാള്‍ സജീവമായിരുന്നത്.

ഓസ്‌ട്രേലിയയിലെ പുതിയ കൊവിഡ്ബാധ:

വിക്ടോറിയയില്‍ 1,419 പ്രാദേശിക വൈറസ്ബാധ കണ്ടെത്തി. 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

NSWല്‍ 271 പേര്ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു.

ACTയില്‍ എട്ടു പേര്‍ക്കും, നോര്‍തേണ്‍ ടെറിട്ടറിയില്‍ ഒരാള്‍ക്കും വൈറസ് സ്ഥിരീകരിച്ചു.


Visit the translated resources published by NSW Multicultural Health Communication Service:

COVID-19 Vaccination Glossary
Appointment Reminder Tool.


Testing clinics in each state and territory:

NSW 

Victoria 

Queensland 

South Australia 

ACT 

Western Australia 

Tasmania

Northern Territory 


Share

2 min read

Published

By SBS/ALC Content

Source: SBS




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now