Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം മലയാളികള്‍ ക്രൈഗിബേണില്‍; നിങ്ങളുടെ സബര്‍ബിലെ എണ്ണമറിയാം

ഓസ്‌ട്രേലിയയില്‍ മലയാളികള്‍ എവിടെയൊക്കെയാണ് ജീവിക്കുന്നത്? സെന്‍സസ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍...

Census
Source: google maps

ഓസ്‌ട്രേലിയന്‍ സെന്‍സസിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ എസ് ബി എസിന് ലഭിച്ചു.

സെന്‍സസ് റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവുമധികം മലയാളികള്‍ ജീവിക്കുന്നത് മെല്‍ബണിലെ ക്രൈഗിബേണ്‍  സബര്‍ബിലാണ്. 631 മലയാളികളാണ് ഇവിടെയുള്ളത്. സബര്‍ബിലെ മൊത്തം ജനസംഖ്യയുടെ 1.6 ശതമാനമാണ് ഇവിടത്തെ മലയാളികള്‍.

വിക്ടോറിയയിലെ തന്നെ ഡാംഡനോംഗായിരുന്നു 2011 ലെ സെൻസസിൽ മലയാളികളുടെ എണ്ണത്തിൽ മുന്നിൽ. 415 മലയാളികളായിരുന്നു അന്ന് ഡാംഡനോംഗിൽ ഉണ്ടായിരുന്നത്. 

2016 സെൻസസ് പ്രകാരം രണ്ടാം സ്ഥാനവും തൊട്ടടുത്തുള്ള മറ്റൊരു വിക്ടോറിയന്‍ സബര്‍ബിന് തന്നെയാണ്. സൗത്ത് മൊറാംഗ്. 472 മലയാളികളാണ് ഇവിടെ. സബര്‍ബിലെ ജനസംഖ്യയുടെ 1.2 ശതമാനം.

ന്യൂ സൗത്ത് വെയില്‍സില്‍ വെസ്റ്റ്മീഡിലാണ് ഏറ്റവുമധികം മലയാളികള്‍. 447 പേര്‍. (2.7%) പാരമറ്റ 427 മലയാളികളുമായി തൊട്ടുപിന്നിലുണ്ട്.

സെന്‍സസില്‍ മലയാളം സംസാരിക്കുന്നവര്‍ എന്ന് രേഖപ്പെടുത്തിയവരുടെ കണക്കുകളാണ് ഇത്

മറ്റു സംസ്ഥാനങ്ങളിലെയും ഓരോ സബര്‍ബിലും മലയാളം സംസാരിക്കുന്നവരുടെ എണ്ണം എസ് ബി എസ് മലയാളത്തിന് ലഭ്യമായിട്ടുണ്ട്.

നിങ്ങളുടെ സബര്‍ബിലെ മലയാളികളുടെ എണ്ണം ഈ മാപ്പില്‍ നിന്ന്  അറിയാം.

(Please check on a laptop/computer if you have difficulties in finding the information on your smartphone.)

(ശ്രോതാക്കളുടെ ശ്രദ്ധയ്ക്ക്: ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മാപ്പ്. റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത് അനുസരിച്ച് ഇത് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും)


 

കൂടുതൽ സെൻസസ് വിവരങ്ങൾക്കും, ഓസ്ട്രേലിയൻ മലയാളികൾ അറിയേണ്ട എല്ലാ വാർത്തകൾക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക

 


1 min read

Published

Updated

By ദീജു ശിവദാസ്


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now